സൂ​പ്പ​ർ​മാൻ സ്റ്റൈലിൽ ബൈക്കിൽ യുവാവിന്‍റെ സാ​ഹ​സി​ക​ത; പിന്നെ സംഭവിച്ചത്..
Monday, December 11, 2017 8:54 AM IST
സാ​ഹ​സി​ക​ത​യെ കൂ​ട​പ്പി​റ​പ്പാ​ക്കി ജീ​വി​ക്കു​ന്ന​വ​ർ​ക്ക് മ​ര​ണ​മെ​ന്നോ അ​പ​ക​ട​മെ​ന്നോ ഉ​ള്ള ഭ​യം ല​വ​ലേ​ശ​മി​ല്ലെ​ന്നു​ള്ള​തി​ന് ആ​ധാ​ര​മാ​യ വീ​ഡി​യോ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ ക​ത്തി​പ്പ​ട​രു​ന്നു. ബ്ര​സീ​ലി​ലെ ആ​നാ​പോ​ളി​സി​ലു​ള്ള ഒ​രു തി​ര​ക്കേ​റി​യ ഹൈ​വേ​യി​ൽ ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ യു​വാ​വ് ത​ന്‍റെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ അ​ഭ്യാ​സം ന​ട​ത്തു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ.

വാ​ഹ​ന​ത്തി​ൽ കി​ട​ന്നു​കൊ​ണ്ട് ഒ​രു കൈ ​ഉ​പ​യോ​ഗി​ച്ച് മാ​ത്രം ഹാ​ൻ​ഡി​ലി​ൽ പി​ടി​ച്ച് അ​മി​ത​വേ​ഗ​ത​യി​ൽ അ​ദ്ദേ​ഹം പാ​യു​ക​യാ​യി​രു​ന്നു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ത്തി​ലെ യാ​ത്ര​ക്കാ​രാ​ണ് അ​പ​ക​ട​ക​ര​മാ​യ ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. പോ​ലീ​സ് ആ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ച്ച​തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്യ്തു. ഇ​യാ​ളു​ടെ പ​ക്ക​ൽ ലൈ​സ​ൻ​സോ വാ​ഹ​ന​ത്തി​ന്‍റെ മ​തി​യാ​യ രേ​ഖ​ക​ളോ ഇ​ല്ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.