എട്ടു കിലോമീറ്റർ യാത്ര ചെയ്യാൻ 9.36 ല​ക്ഷം രൂ​പ..!
Wednesday, December 13, 2017 4:20 AM IST
ഓ​ൺ​ലൈ​ൻ ടാ​ക്സി സ​ർ​വീ​സു​ക​ളു​ടെ നി​ര​ക്ക് അ​നു​ദി​നം കൂ​ടു​ക​യാ​ണ്. എ​ന്നാ​ൽ, കാ​ന​ഡ സ്വ​ദേ​ശി വി​ളി​ച്ച ഊ​ബ​ർ ടാ​ക്സി​ക്ക് ന​ല്കേ​ണ്ടി​വ​ന്ന​ത് തു​ക അ​ല്പം കൂ​ടി​പ്പോ​യി. അ​ല്പ​മെ​ന്നു​വ​ച്ചാ​ൽ ചി​ല്ല​റ​യൊ​ന്നു​മ​ല്ല. കേ​വ​ലം എ​ട്ടു കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്യാ​ൻ 18,518 ക​നേ​ഡി​യ​ൻ ഡോ​ള​റാ​ണ് (9.36 ല​ക്ഷം രൂ​പ) ന​ല്കേ​ണ്ടി​വ​ന്ന​ത്. ടൊ​റോ​ന്‍റോ​യി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. ടാ​ക്സി വി​ളി​ച്ച് കാ​ശു​പോ​യ യു​വാ​വ് ബി​ല്ലി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​യു​ന്ന​ത്.



7.7 കി​ലോ​മീ​റ്റ​ർ യാ​ത്ര​ചെ​യ്ത​തി​ന് യു​വാ​വി​ന് ഊ​ബ​ർ ക​മ്പ​നി ന​ല്കി​യ​ത് 18,518 ഡോ​ള​റി​ന്‍റെ ബി​ൽ. തെ​റ്റു മ​ന​സി​ലാ​യ​തോ​ടെ സാ​ങ്കേ​തി​ക​പ്പി​ശ​കാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഊ​ബ​ർ രം​ഗ​ത്തെ​ത്തി. യു​വാ​വി​ന് മു​ഴു​വ​ൻ പ​ണ​വും തി​രി​കെ ന​ല്കു​മെ​ന്നാ​ണ് ഊ​ബ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​ര​നു​ണ്ടാ​യ ബു​ദ്ധി​മു​ട്ടി​ൽ ക​മ്പ​നി ക്ഷ​മ ചോ​ദി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.