തെറ്റാണെങ്കിലും സമ്മതിക്കില്ല..! രാ​ജ​സ്ഥാ​നി​ലെ പ​ത്താം ക്ലാസ് ചോ​ദ്യ​പേപ്പറി​ൽ കൂ​ട്ട അ​ക്ഷ​ര​ത്തെ​റ്റ്
Thursday, December 14, 2017 6:04 AM IST
ജ​യ്പുരി​ലെ പ​ത്താം ക്ലാ​സ് കു​ട്ടി​ക​ളു​ടെ ഡി​സ്ട്രി​ക്ട് ലെ​വ​ൽ പ​രീ​ക്ഷ​യൊ​ക്കെ വേ​റെ ലെ​വ​ലാ​ണ്. ചോ​ദ്യ​പേ​പ്പ​ർ കൈ​യി​ൽ കി​ട്ടു​ന്ന​വ​ർ ആ​ദ്യം ഒ​ന്നു ഞെ​ട്ടും, കു​റ​ച്ചു നേ​രം ചി​ന്തി​ക്കും, പി​ന്നെ കു​റ​ച്ചു നേ​രം ചി​രി​ക്കും. എ​ന്നി​ട്ടേ പ​രീ​ക്ഷ​യെ​ഴു​തി തു​ട​ങ്ങാ​നാ​കൂ. അ​ക്ഷ​ര​പ്പി​ശ​കും മ​ണ്ട​ത്ത​ര​ങ്ങ​ളും കൊ​ണ്ട് ഈ ​ചോ​ദ്യ​ക്ക​ട​ലാ​സ്, കു​ട്ടി​ക​ൾ​ക്കു മു​ന്നി​ൽ ഒ​രു വ​ലി​യ ചോ​ദ്യ​ചി​ഹ്ന​മാ​യി ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്നു.

ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​റി​ൽ, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ജീ​വി​ത​രേ​ഖ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ചോ​ദ്യ​ങ്ങ​ളാ​ണ് ആ​കെ വി​ന​യാ​യി​രി​ക്കു​ന്ന​ത്. ജ​ന​പ്രീ​തി​യു​ള്ള നേ​താ​വ് എ​ന്നു സൂ​ചി​പ്പി​ക്കാ​നാ​യി ഉ​പ​യോ​ഗി​ക്കാ​റു​ള്ള ’ക്രൗ​ഡ് പു​ള്ള​ർ’ എ​ന്ന വാ​ക്ക് ചോ​ദ്യ​പേ​പ്പ​റി​ൽ croad puller എ​ന്നാ​ണ്. അ​ങ്ങ​നെ​യൊ​രു വാ​ക്ക് ഒ​രു നി​ഘ​ണ്ടു​വി​ലും ഇ​തു​വ​രെ​യി​ല്ല. മോ​ദി ഒ​രു മി​ക​ച്ച പ്ര​ഭാ​ഷ​ക​നാ​ണെ​ന്നു സൂ​ചി​പ്പി​ക്കാ​ൻ ’സ്പോ​ക്ക​ർ’ എ​ന്നാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ’സ്പീ​ക്ക​ർ’ എ​ന്നാ​ണു വേ​ണ്ടി​യി​രു​ന്ന​ത്. lotus ആ​ക​ട്ടെ lotoaus ആ​യി മാ​റി. Deliberately രൂ​പാ​ന്ത​രം പ്രാ​പി​ച്ച് delibrately ആ​യി. വ​യ​ല​ൻ​സ് എ​ഴു​തി​യി​രി​ക്കു​ന്ന​ത് voilence എ​ന്നാ​ണ്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ്വ​ന്തം സം​സ്ഥാ​ന​ത്തി​ന്‍റെ പേ​രു പോ​ലും ശ​രി​യാ​യി എ​ഴു​താ​ൻ ക​ഴി​ഞ്ഞി​ല്ല എ​ന്ന​താ​ണ് ഏ​റെ ര​സ​ക​രം. Gujarat, gujarati എ​ന്നീ പ​ദ​ങ്ങ​ൾ gujrat, gujrati എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

ജ​യ്പു​ർ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ രാം ​ര​ത്ത​നോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചാ​ൽ ഇ​തൊ​ക്കെ പ​തി​വ​ല്ലേ എ​ന്ന ഉ​ത്ത​ര​മാ​ണു കി​ട്ടു​ക. രാ​ജ​സ്ഥാ​ൻ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ (ആര്‌​പി​എ​സ്‌​സി), രാ​ജ​സ്ഥാ​ൻ ബോ​ർ​ഡ് ഓ​ഫ് സെ​ക്ക​ൻ​ഡ​റി എ​ഡ്യു​ക്കേ​ഷ​ൻ (ആ​ർ​ബി​എ​സ്ഇ), മ​റ്റ് പ​രീ​ക്ഷാ ബോ​ഡി​ക​ൾ എ​ന്നി​വ​രും തെ​റ്റു​ക​ൾ വ​രു​ത്തു​ന്നി​ല്ലേ എ​ന്നൊ​രു മ​റു​ചോ​ദ്യ​വും. ഇ​തൊ​രു ജി​ല്ലാ​ത​ല വി​ഭാ​ഗം മാ​ത്ര​മാ​ണ്. ഇ​വി​ടെ ഇ​തൊ​ന്നും ഒ​രു തെ​റ്റേ​യ​ല്ല എ​ന്ന് ര​ത്ത​ൻ സ്വ​യം ന്യാ​യീ​ക​രി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.