അതിരില്ലാത്ത ആരാധന..! പാക്കിസ്ഥാനിൽ ഏറ്റവും കൂടുതൽ പേർ ഗൂഗിളിൽ തെരഞ്ഞത് കോഹ്‌ലിയെ
Monday, December 18, 2017 5:02 AM IST
പാ​ക്കി​സ്ഥാ​നി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ ഗൂ​ഗി​ളി​ൽ തെ​ര​ഞ്ഞ ക്രി​ക്ക​റ്റ് താ​ര​മെ​ന്ന ബ​ഹു​മ​തി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​ൻ വി​രാ​ട് കോഹ്‌ലി​ക്ക്. പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ സ​ർ​ഫ്രാ​സ് അ​ഹ​മ്മ​ദിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് വിരാട് ഒന്നാമതെത്തിയത്. ഫാ​സ്റ്റ് ബൗ​ള​ർ മു​ഹ​മ്മ​ദ് ആ​മി​ർ മൂ​ന്നാ​മ​തും അ​ഹ​മ്മ​ദ് ഷെ​ഹ്സാ​ദ് നാ​ലാം സ്ഥാ​ന​ത്തു​മെ​ത്തി.

റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ പാക് ക്രിക്കറ്റ് താരങ്ങളും വെറ്ററൻ‌ താരങ്ങളും കോഹ്‌ലിക്ക് അഭിനന്ദനങ്ങളുമായെത്തി. ​മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലെ താ​ര​ങ്ങ​ളു​മാ​യി മി​ക​ച്ച സൗ​ഹൃ​ദം കാ​ത്തു​സൂ​ക്ഷി​ക്കു​വാ​ൻ ശ്ര​ദ്ധി​ക്കു​ന്ന​യാ​ളാ​ണ് വി​രാ​ട്.

നിലവിൽ ഭാര്യ അനുഷ്ക ശർമയ്ക്കൊപ്പം മധുവിധു ആഘോഷിക്കുകയാണ് കോഹ്‌ലി. ഈ​മാ​സം പ​തി​നൊ​ന്നി​ന് ഇ​റ്റ​ലി​യി​ൽ വച്ചാ​യി​രു​ന്നു കോ​ഹ്‌ലി -അ​നു​ഷ്​ക വി​വാ​ഹം. അടുത്ത മാസം ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​നു മു​ന്പാ​യി അ​ദ്ദേ​ഹം ടീ​മി​നൊ​പ്പം ചേ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.