നല്ല ഉറക്കം കിട്ടാൻ മീൻ കഴിച്ചാൽ മതി
Sunday, December 31, 2017 1:09 AM IST
ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സ​മെ​ങ്കി​ലും കു​ട്ടി​ക​ൾ​ക്കു മ​ത്സ്യം ന​ല്കു​ന്ന​ത് അ​വ​രു​ടെ ഐ​ക്യു ലെ​വ​ൽ, മാ​ന​സി​ക ക​ഴി​വു​ക​ൾ, പ​ഠ​ന​ത്തി​ലെ ശ്ര​ദ്ധ എ​ന്നി​വ ഉ​യ​ർ​ത്താ​ൻ സഹായിക്കും. സ​യ​ന്‍റി​ഫി​ക് റി​പ്പോ​ർ​ട്ട്സ് എ​ന്ന ജേ​ർ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​ന​റി​പ്പോ​ർ​ട്ടി​ലാ​ണ് പു​തി​യ ക​ണ്ടെ​ത്ത​ലി​നെ​ക്കു​റി​ച്ച് പ്ര​തി​പാ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സ​മെ​ങ്കി​ലും മീ​ൻ ക​ഴി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ഐ​ക്യു, മ​ത്സ്യം ക​ഴി​ക്കാ​ത്ത​തോ വ​ല്ല​പ്പോ​ഴും ക​ഴി​ക്കു​ന്നതോ ആയ കു​ട്ടി​ക​ളു​ടേ​തി​നേ​ക്കാ​ളും നാ​ലു പോ​യി​ന്‍റ് കൂ​ടു​ത​ലാ​ണ്. കൂ​ടു​ത​ൽ മ​ത്സ്യം ക​ഴി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ന​ല്ല ഉ​റ​ക്കം ല​ഭി​ക്കു​മെ​ന്നു മാ​ത്ര​മ​ല്ല ഉ​റ​ക്ക​ത്തി​നു ഭം​ഗം വ​രി​ക​യി​ല്ലെ​ന്നും പെ​ൻ​സി​ൽ​വേ​നി​യ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഗ​വേ​ഷ​ക​രു​ടെ ഈ ​റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

മ​ത്സ്യ​ങ്ങ​ളി​ലെ ഒ​മേ​ഗ-3 ഫാ​റ്റി ആ​സി​ഡ് ബു​ദ്ധി​ശ​ക്തി വ​ർ​ധി​പ്പി​ക്കു​മെ​ന്ന് നേ​ര​ത്തേ​യു​ള്ള പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ച്ചി​രു​ന്നു. ന​ല്ല ഉ​റ​ക്കം ന​ല്കാ​നും ഒ​മേ​ഗ-3 ഫാ​റ്റി ആ​സി​ഡു​ക​ൾ​ക്കു ക​ഴി​യു​മെ​ന്ന​താ​ണ് ഏ​റ്റ​വും പു​തി​യ ക​ണ്ടെ​ത്ത​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.