താ​യ്‌വാന്‍റെ പാ​സ്പോ​ർ​ട്ട്, അ​മേ​രി​ക്ക​യു​ടെ​യും..!
താ​​​​യ്‌​​​വാ​​​​ൻ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ പാ​​​​സ്പോ​​​​ർ​​​​ട്ടി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​ൻ ചി​​​​ത്രം. താ​​​​യ്‌​​​​വാ​​​​ന്‍റെ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ 2,00,000 പാ​​​​സ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളി​​​​ലാ​​​​ണ് അ​​​​ബ​​​​ദ്ധ​​​​ത്തി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ വാ​​ഷിം​​ഗ്ട​​ണി​​ലു​​ള്ള ഡു​​ല്ല​​​സ് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ന്‍റെ ചി​​​​ത്രം പ​​​​തി​​​​ഞ്ഞ​​​​ത്. 1979ൽ ​​​​സ്ഥാ​​​​പി​​​​ത​​​​മാ​​​​യ താ​​​​യ്‌​​​​വാ​​​​ൻ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ന്‍റെ ചി​​​​ത്ര​​​ത്തി​​​ന്‍റെ സ്ഥാ​​​ന​​​ത്താ​​​ണ് ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ നോ​​​​ട്ട​​​​പ്പി​​​​ശ​​​​കി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​ണ് അമേരിക്കയിലെ വിമാനത്താവളത്തിന്‍റെ ചിത്രം പതിഞ്ഞത്.

അ​​​​തീ​​​​വ കൃത്യത​​​​യു​​​​ള്ള പാ​​​​സ്പോ​​​​ർ​​​​ട്ടി​​​​ൽ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ പി​​​​ഴ​​​​വു വ​​​​ന്ന​​​​ത് വ​​​​ലി​​​​യ വി​​​​വാ​​​​ദ​​​​മാ​​​​യ​​​​തോ​​​​ടെ സം​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ പൂ​​​​ർ​​​​ണ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഏ​​​​റ്റെ​​​​ടു​​​​ത്ത് താ​​​​യ്‌​​​വാ​​​ൻ വി​​​​ദേ​​​​ശ​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യ​​​ത്തി​​​ലെ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ആ​​​​ഗ്നെ​​സ് ചെ​​​​ൻ രാ​​​​ജി​​​​വ​​​​ച്ചു. മ​​​​റ്റാ​​​​രെ​​​​യും കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നും സം​​​ഭ​​​വ​​​ത്തി​​​ന്‍റെ പൂ​​​ർ​​​ണ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം താ​​​ൻ ഏ​​​റ്റെ​​​ടു​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​റ​​​ഞ്ഞു.

തെ​​​റ്റു ക​​​ട​​​ന്നു​​​കൂ​​​ടി​​​യ പാ​​​സ്പോ​​​ർ​​​ട്ടു​​​ക​​​ൾ‌ തി​​​രി​​​ച്ചു​​വി​​ളി​​ച്ച് പ​​​ക​​​രം പു​​​തി​​​യ​​വ ന​​​ല്‌​​​കു​​​മെ​​​ന്ന് താ​​​യ്‌​​​വാ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. 285 പാ​​സ്പോ​​ർ​​ട്ടു​​ക​​ൾ ഇ​​തി​​നോ​​ട​​കം​​ത​​ന്നെ തി​​രി​​ച്ചു​​വി​​ളി​​ച്ചി​​ട്ടു​​ണ്ട്. പി​​ഴ​​വി​​നെ​​ത്തു​​ട​​ർ​​ന്ന് 27 ല​​ക്ഷം ഡോ​​ള​​റി​​ന്‍റെ ന​​ഷ്ട​​മാ​​ണ് സ​​ർ​​ക്കാ​​രി​​നു​​ണ്ടാ​​യ​​ത്. ആ​​​​ഗോ​​​​ളത​​​​ല​​​​ത്തി​​​​ൽ സം​​​​ഭ​​​​വം രാ​​ജ്യ​​ത്തി​​നു വ​​​​ലി​​​​യ നാ​​​​ണ​​​​ക്കേ​​​​ടു​​​​ണ്ടാ​​​​ക്കി​​​​യ​​​​തി​​​​നാ​​​​ൽ മ​​​​റ്റ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​ താ​​​യ്‌​​​വാ​​​ൻ സ​​​ർ​​​ക്കാ​​​ർ ക​​​​ടു​​​​ത്ത ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങു​​​​ക​​​​യാ​​​​ണെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.