യുഎസും ഉ​ത്ത​ര​കൊ​റി​യ​യും ത​മ്മി​ൽ യു​ദ്ധ​മു​ണ്ടാ​കി​ല്ല, ഷ​ക്കീ​റ​യ്ക്ക് ക​ഷ്ട​കാ​ലം; പ്ര​വ​ച​ന​വു​മാ​യി അന്‍റോ​ണി​യോ വാ​ക്വെ​സ്
Sunday, January 7, 2018 11:46 AM IST
അ​ണു​ബോം​ബിന്‍റെ പേരിൽ അ​മേ​രി​ക്ക​യും ഉ​ത്ത​ര​കൊ​റി​യ​യും നടത്തുന്ന വെ​ല്ലു​വി​ളി​യി​ൽ ഭ​യ​ച​കി​ത​രാ​യി നി​ൽ​ക്കു​ന്ന​ത് ലോ​കം മു​ഴു​വ​നു​മാ​ണ്. എ​ന്നാ​ൽ ആ​രും ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് അ​തീ​ന്ദ്രി​യ ​ജ്ഞാ​ന​മുണ്ടെന്ന് അവകാശപ്പെടുന്ന പ്ര​ശ​സ്ത​നാ​യ മെ​ക്സി​ക്ക​ൻ സ്വ​ദേ​ശി അന്‍റോണി​യോ വാ​ക്വെ​സ്.

എ​ല്ലാ വ​ർ​ഷ​ത്തി​ന്‍റെ​യും ആ​രം​ഭ​ത്തി​ൽ രാ​ഷ്ട്രീയം, സെ​ലി​ബ്രി​റ്റീ​സ്, കാ​യി​കം തു​ട​ങ്ങി ലോ​ക​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹം പ്ര​വ​ച​നം ന​ട​ത്താ​റു​ണ്ട്. ഇ​പ്ര​കാ​രം പ്ര​വ​ചി​ച്ച​വ​യി​ൽ ഭൂ​രി​ഭാ​ഗം കാ​ര്യ​ങ്ങ​ളും ഫ​ലി​ച്ചി​ട്ടു​ണ്ട്.​തു​ട​ർ​ന്നാ​ണ് ഇ​ദ്ദേ​ഹം ലോ​ക പ്ര​ശ​സ്ത​നാ​കാ​ൻ തു​ട​ങ്ങി​യ​ത്. നാ​ളു​ക​ളാ​യി തു​ട​രു​ന്ന അ​മേ​രി​ക്ക- ഉ​ത്ത​ര​കൊ​റി​യ വാ​ഗ്വാ​ദ​ങ്ങ​ൾ അ​ണ്വാ​യു​ധ വി​ക്ഷേ​പ​ണ​ത്തി​ൽ ക​ലാ​ശി​ക്കി​ല്ലെ​ന്നും. മാ​ത്ര​മല്ല ഒ​രു ബോം​ബ് പോ​ലും അ​ന്ത​രീ​ക്ഷ​ത്തി​ൽ പ​റ​ക്കി​ല്ലെ​ന്നും ഇ​രു​വ​രും ത​മ്മി​ൽ ഒ​രു കരാ​റി​ൽ ഏ​ർ​പ്പെ​ടു​മെ​ന്നും അന്‍റോണി​യോ വ്യ​ക്ത​മാ​ക്കി.

കൊ​ളംബിയ​ൻ പോ​പ് താ​രം ഷ​ക്കീ​റ​യ്ക്ക് ഇ​ത് ന​ല്ല​വ​ർ​ഷ​മാ​യി​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​വ​ചി​ച്ചു. സ്വ​ര​നാളി​യി​ൽ മു​റി​വേ​റ്റ​തി​നാ​ൽ വേ​ൾ​ഡ് ടൂ​റി​ൽ നി​ന്നും പിന്മാ​റി​യ ഇ​വ​ർ ചി​കി​ത്സ​യി​ലാ​ണ്. ഈ ​പ​രി​ക്ക് ഭേ​ദ​മാ​കു​മോ​യെ​ന്ന​ത് സം​ശ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വെ​ന​സ്വെല​ൻ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മഡൂറോ, ബ്ര​സീ​ലി​യ​ൻ രാ​ഷ്ട്രീ​യ നേ​താ​വ് മൈ​ക്കി​ൾ ടെ​മെ​ർ, അ​മേ​രി​ക്ക​ൻ ജ​യി​ലി​ൽ ക​ഴി​യു​ന്ന മെ​ക്സി​ക്കോ​യി​ലെ അ​ധോ​ലോ​ക നേ​താ​വ് ജോ​ക്വി​ൻ ഗു​സ്മാ​ൻ എ​ന്നീ മൂ​ന്നു പേ​രി​ലൊ​രാ​ളു​ടെ കൊ​ല​പാ​ത​ക​വും ഗു​സ്മാ​ന്‍റെ അ​നാ​രോ​ഗ്യ​വും ആന്‍റോണി​യോ പ്ര​വ​ചി​ച്ചു. റ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന ലോകക​പ്പി​ൽ ജ​ർ​മ​നി സ്പെ​യി​നി​നെ തോ​ൽ​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്നാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷം അ​ദ്ദേ​ഹം ന​ട​ത്തി​യ പ്ര​വ​ച​ന​ങ്ങ​ളി​ൽ തെ​റ്റ് പ​റ്റി​യി​ട്ടു​മു​ണ്ട്. 2016ൽ ​അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡോണ​ൾ​ഡ് ട്രം​പ് തോ​ൽ​ക്കു​മെ​ന്നും അ​ധോ​ലോ​ക നേ​താ​വ് ജോ​ക്വി​ൻ ഗു​സ്മാ​ൻ കൊ​ല്ല​പ്പെ​ടു​മെ​ന്നും വെ​ന​സ്വ​ല​ൻ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡൂറോ​യ്ക്ക് അ​ധി​കാ​രം ന​ഷ്ട​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​വ​ചി​ച്ചി​രു​ന്നു എ​ന്നാ​ൽ ഇ​ത് പാളി. എന്തായാലും ഇത്തവണ അന്‍റോണി​യോയു​ടെ പ്ര​വ​ച​നം ഫ​ലി​ക്കു​മോ അ​തോ തെ​റ്റു​മോ എ​ന്ന് ക​ണ്ണും ന​ട്ടി​രി​ക്കു​ക​യാ​ണ് ലോ​കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.