ഉടമയെ സാക്ഷിനിർത്തി നായക്കുട്ടിയുടെ കിടിലൻ സ്കേറ്റിംഗ്; വീഡിയോ വൈറൽ
Monday, January 8, 2018 5:31 PM IST
ബു​ദ്ധി​യും വി​വേ​ക​വു​മു​ള്ള വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ല​ഭി​ക്കു​ന്ന​വ​ർ​ക്ക് അ​വ​രോ​ടൊ​പ്പ​മു​ള്ള ഒ​ഴി​വു സ​മ​യ​ങ്ങ​ൾ വ​ള​രെ ആ​ന​ന്ദ​ക​ര​മാ​ണെ​ന്നു തെ​ളി​യി​ക്കു​ക​യാ​ണ് മ​നോ​ഹ​ര​മാ​യ ഒ​രു വീ​ഡി​യോ. മ​ഞ്ഞ് മൂ​ടിക്കിട​ക്കു​ന്ന ഒ​രു ചെ​റി​യ കു​ന്നി​നു മു​ക​ളി​ൽ നി​ന്നും ഒ​രു വ​ള​ർ​ത്തു​നാ​യ സ്കേ​റ്റിം​ഗ് ന​ട​ത്തു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ. ഓ​സ്ട്രേ​ലി​യ​ൻ ഷെ​പ്പേ​ഡ് എ​ന്ന​യി​ന​ത്തി​ൽ​പ്പെ​ട്ട ഈ ​നാ​യ​യു​ടെ പേ​ര് സീ​ക്രെ​റ്റ് എ​ന്നാ​ണ്
.
സ്കേ​റ്റ് ചെ​യ്യു​ന്ന ഉ​പ​ക​ര​ണം ക​ടി​ച്ചെ​ടു​ത്ത് കു​ന്നി​ന്‍റെ മു​ക​ളി​ലേ​ക്ക് പോ​കു​ന്ന സീ​ക്രെ​റ്റ് താ​ഴേ​ക്ക് സ്കേ​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. സീ​ക്രെ​റ്റി​ന്‍റെ ഉ​ട​മ​യാ​ണ് ഈ ​ദൃ​ശ്യം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച​ത്. ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഈ ​വീ​ഡി​യോ​യ്ക്ക് പ്ര​തി​ക​ര​ണവുമായെത്തിയത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.