പിറന്നാൾ ചിത്രത്തിന് പോസ് ചെയ്യാൻ പാറയിൽ നിന്നു ചാടിയത് മരണത്തിലേക്ക്; ഞെട്ടിക്കുന്ന വീഡിയോ
Wednesday, January 10, 2018 2:53 PM IST
പി​റ​ന്നാ​ൾ ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ ചി​ത്രം പ​ക​ർ​ത്തു​ന്ന​തി​നാ​യി പാ​റ​യു​ടെ മു​ക​ളി​ൽ നി​ന്നും ചാ​ടി​യ​യാ​ൾ വീണത് മരണത്തിലേക്ക്. ദക്ഷിണതു​ർ​ക്കി​യി​ലെ ഉ​ർ​ഫാ കാസിലിലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മുപ്പത്തിയൊമ്പതുകാരനായ ഹാ​ലി​ലിനാണ് പിറന്നാൾ ദിനത്തിൽ തന്നെ ദുരന്തം സംഭവിച്ചത്. ചാ​ട്ടം പി​ഴ​ച്ച ഹാലിൽ ചെ​ന്നുവീ​ണ​ത് നൂ​റ്റി​യ​ന്പ​ത് അ​ടി താ​ഴെ​യു​ള്ള ഒ​രു റസ്റ്റോ​റ​ന്‍റി​ന്‍റെ സമീപത്താണ്.

പി​റ​ന്നാ​ൾ ആ​ഘോ​ഷം ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​വാ​ൻ ആ​രം​ഭി​ച്ച​ത്. വ്യ​ത്യ​സ്ത​മാ​യ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​നാ​യി ഒ​രു പാ​റ​യു​ടെ മു​ക​ളി​ൽ ക​യ​റി നി​ന്ന ഇ​യാ​ൾ താ​ഴേ​ക്കു ചാ​ടി​യ​പ്പോ​ൾ കാ​ലുതെ​ന്നി നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് അഗാധമാ​യ താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ശ​രീ​രം കണ്ടെടുത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.