അ​ഗ്നി വി​ഴു​ങ്ങി​യ ബ​സി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​യാ​ളെ ര​ക്ഷി​ക്കാ​ൻ ജീവൻ പണയംവച്ച് ബ​സി​നു​ള്ളിലേക്ക്; വീഡിയോ വൈറൽ
Wednesday, January 10, 2018 3:09 PM IST
പൂ​ർ​ണ​മാ​യും തീ ​പ​ട​ർ​ന്നു പി​ടി​ച്ച ബ​സി​നു​ള്ളി​ൽ കു​ടു​ങ്ങി​യ യാ​ത്ര​ക്കാ​ര​നെ ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യു​ടെ ക​യ്യ​ടി വാ​ങ്ങി ന​ൽ​കു​ന്നു. ചൈ​ന​യി​ലെ യി​ബിം​ഗ് ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി എ​ത്തി റോ​ഡി​നു ന​ടു​വി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സി​ലാ​ണ് തീ​പ​ട​ർ​ന്ന​ത്. യാ​ത്ര​ക്കാ​രെ​ല്ലാം ഓ​ടി പു​റ​ത്തി​റ​ങ്ങി​യെ​ങ്കി​ലും ഒ​രാ​ൾ അ​തി​നു​ള്ളി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വി​ടേ​ക്ക് ഓ​ടിക്കൂ​ടി​യ ആ​ളു​ക​ൾ ബ​സി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ക്കു​ന്പോ​ൾ തീ​ജ്വാ​ല പു​റ​ത്തേ​ക്കു പ​ട​രു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

പി​ന്നീ​ട് സ​മീ​പ​ത്തെ ഒ​രു ക​ട​യു​ട​മ ത​ന്‍റെ ജീ​വ​ൻ പ​ണ​യം വെ​ച്ച് ബ​സി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച് അ​ദ്ദേ​ഹ​ത്തെ ര​ക്ഷി​ച്ച് പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സി​സി​ടി​വി​യും സം​ഭ​വസ്ഥ​ല​ത്തെ ദൃ​സാ​ക്ഷി​ക​ളു​മാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.