പാ​ഞ്ഞുവ​രു​ന്ന ട്രെ​യി​നി​നു മു​ന്നിലേ​ക്ക് യു​വ​തി​യെ ത​ള്ളി​യി​ട്ടു; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്
Wednesday, January 10, 2018 7:15 PM IST
മാനസികന്യൂനതയുള്ള ഒ​രാ​ൾ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലേ​ക്ക് വ​രു​ന്ന ട്രെ​യി​നി​ന്‍റെ മു​ന്പി​ലേ​ക്ക് യു​വ​തി​യെ ത​ള്ളി​യി​ടു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ബ്ര​സീ​ലി​ലെ സം​പൗ​ളോ​യി​ലു​ള്ള ഒ​രു റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

വെ​ളു​ത്ത വ​സ്ത്രം ധ​രി​ച്ച് റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ നി​ൽ​ക്കു​ന്ന ഒ​രാ​ൾ ട്രെ​യി​ൻ വ​രു​ന്പോ​ൾ പു​റ​കി​ൽ നി​ന്ന് യു​വ​തി​യെ ത​ള്ളി ട്രെ​യി​നി​ന്‍റെ മു​ന്പി​ലേ​ക്ക് ഇ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വി​ടെ നി​ന്നും ന​ട​ന്നുപോ​കു​വാ​ൻ തു​ട​ങ്ങി​യ ഇ​യാ​ളെ സ​മീ​പ​മു​ണ്ടാ​യി​രു​ന്ന മ​റ്റു യാ​ത്ര​ക്കാ​രാ​ണ് ത​ട​ഞ്ഞു വെ​ച്ച​ത്. ട്രാ​ക്കു​ക​ളു​ടെ ന​ടു​വി​ലേ​ക്കു വീ​ണ യു​വ​തി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ഇ​വ​രു​ടെ ഒ​രു കൈ​ക്ക് ഒ​ടി​വു​ണ്ട്. ഇ​വ​രെ ആ​ക്ര​മി​ച്ച​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

ക​ഷ്ടി​ച്ച് ജീ​വ​ൻ ര​ക്ഷ​പെ​ട്ട​തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ഈ ​യു​വ​തി. ഇ​വി​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​സി​ടി​വി​യി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.