തീരത്തേക്ക് അടിച്ചുകയറിയത് തിരമാലയല്ല, പിന്നെയോ..‍? വീഡിയോ വൈറൽ
Thursday, January 11, 2018 5:05 PM IST
നോർത്ത് കരോലിനയിലെ ഡക്കിലെ കടൽപ്പാലത്തിൽ നിന്നവർ ആ കാഴ്ച കണ്ട് അമ്പരന്നു. ശക്തമായ തിരമാല കരയിലേക്ക് പാഞ്ഞുകയറുന്നു. എന്നാൽ പാലത്തിന്‍റെ തൂണുകളിൽ ഇടിച്ചുകയറുന്ന തിരമാലയ്ക്ക് അല്പം വ്യത്യാസം. പിന്നീടാണ് അത് തിരമാലയല്ല, ഐസ് പാളികളാണെന്ന് ഏവർക്കും ബോധ്യമായത്. അ​തി​ശൈ​ത്യ​ത്തി​ൽ ഐ​സു​ക​ട്ടകൾ തീ​ര​ത്ത​ടി​യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

ഡ​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദ് ​ബ്ലൂ പോ​യി​ന്‍റ് എ​ന്ന റെ​സ്റ്റൊ​റ​ന്‍റി​നു സ​മീ​പം ന​ട​ന്ന സം​ഭ​വം പ​ക​ർ​ത്തി​യ​ത് ബ്രാ​ൻ​ഡ​ണ്‍ ബാ​ൻ​ക്രോ​ഫ്റ്റ് എ​ന്ന ഷെ​ഫ് ആ​ണ്. ഈ ​പ്ര​തി​ഭാ​സം ഫേ​സ്ബു​ക്കി​ൽ ലൈ​വാ​യാ​ണ് അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ച​ത്.

ക​ട​ൽതീ​ര​ത്തേ​ക്ക് തി​ര​മാ​ല വ​രു​ന്ന​തു പോ​ലെ ത​ണു​ത്തു​റ​ഞ്ഞ ഐ​സ് പ​തി​യെ തീ​ര​ത്തേ​ക്കു ക​യ​റി വ​രു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ. ഇ​വി​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പാ​ല​ത്തി​ലെ തൂ​ണു​ക​ളി​ൽ ത​ട്ടി ഐ​സ് പൊ​ടി​യു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.