സ​ർ​ക്ക​സ് റിംഗിൽ കു​തി​ര​യെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ച് ക​ടു​വ​യും സിം​ഹ​വും; ഞെട്ടിക്കുന്ന വീ​ഡി​യോ
Wednesday, January 17, 2018 3:42 PM IST
സ​ർ​ക്ക​സ് പ​രി​ശീ​ല​ന​ത്തി​നി​ടെ ക​ടു​വ​യും സിം​ഹ​വും ചേ​ർ​ന്ന് ഒ​രു കു​തി​ര​യെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ ക​ത്തി​പ്പ​ട​രു​ന്നു. ചൈ​ന​യി​ലെ ഹെ​ബേ​യ് പ്ര​വ​ശ്യ​യി​ലെ കാ​ൻ​ഗ്ഹു​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന താ​യാം​ഗ് സ​ർ​ക്ക​സി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

കു​തി​ര​പ്പു​റ​ത്തി​രു​ന്ന് ക​ടു​വ​യും സിം​ഹ​വും സ​ഞ്ച​രി​ക്കു​ന്ന പ​രി​പാ​ടി​യു​ടെ പ​രി​ശീ​ല​നം ന​ട​ത്തു​വാ​നാ​യി​രു​ന്നു മൂ​ന്നു മൃ​ഗ​ങ്ങ​ളെ​യും ഒ​രു​മി​ച്ച് സ​ർ​ക്ക​സ് കൂ​ടാ​ര​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. എ​ന്നാ​ൽ കു​തി​ര​യെ ക​ണ്ട​തും സിം​ഹ​വും ക​ടു​വ​യും ഒ​ന്നി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. നാ​ലു പ​രി​ശീ​ല​ക​ർ ചാ​ട്ട​വാ​റും നീ​ള​മേ​റി​യ ദ​ണ്ഡും ഉ​പ​യോ​ഗി​ച്ചാ​ണ് ക​ടു​വ​യെ​യും സിം​ഹ​ത്തെ​യും കു​തി​ര​യി​ൽ നി​ന്നും അ​ക​റ്റി​യ​ത്. നി​സാ​ര​പ​രി​ക്കു​ക​ൾ മാ​ത്ര​മേ കു​തി​ര​യ്ക്ക് പ​റ്റി​യി​ട്ടു​ള്ളു.

ചൈ​നീ​സ് മാ​ധ്യ​മ​മാ​യ വെ​യ്ബോ​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. തു​ട​ർ​ന്ന് ഈ ​സ​ർ​ക്ക​സി​നെ​തി​രെ നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. മൃ​ഗ​ങ്ങ​ളെ കൂ​ട്ടി​ല​ട​ച്ച് കാ​ണി​ക്കു​ന്ന​ത് ക്രൂ​ര​ത​യാ​ണെ​ന്നാ​ണ് ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളു​ടെ​യും അ​ഭി​പ്രാ​യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.