ഹരിതപ്രഭ ചൊരിയാൻ ഡൽഹി മെട്രോ
Friday, January 19, 2018 1:36 PM IST
വ​ള​രെ നാ​ളു​ക​ളാ​യി ക​ട​ലാ​സി​ൽ ഒ​തു​ങ്ങി​ക്കി​ട​ന്നി​രു​ന്ന ഒ​രു പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ഡ​ൽ​ഹി തീ​രു​മാ​നി​ച്ചു. ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന അ​ന്ത​രീ​ക്ഷ​മ​ലീ​നീ​ക​ര​ണ​ത്തി​ന് ഒ​രു പ​രി​ധി​വ​രെ ത​ട​യി​ടാ​ൻ പ​ച്ച​പ്പി​നെ കൂ​ട്ടു​പി​ടി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ഡ​ൽ​ഹി മെ​ട്രോ ഇ​പ്പോ​ൾ.

മെ​ട്രോ തൂ​ണു​ക​ളി​ൽ വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡ​നു​ക​ൾ ഒ​രു​ക്കും. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ശു​ദ്ധ​വാ​യു ശ്വ​സി​ക്കാ​മെ​ന്നാ​ണ് ഡ​ൽ​ഹി മെ​ട്രോ​യു​ടെ വാ​ഗ്ദാ​നം. ബം​ഗ​ളൂ​രു, കൊ​ച്ചി മെ​ട്രോ​ക​ളു​ടെ തൂ​ണു​ക​ളി​ൽ വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡ​നു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഓ​രോ നാ​ലു മു​ത​ൽ ആ​റു വ​രെ​യു​ള്ള തൂ​ണു​ക​ളി​ൽ വെ​ർ‌​ട്ടി​ക്ക​ൽ ഗാ​ർ​ഡ​ൻ നി​ർ​മി​ക്കാ​നാ​ണ് ഡ​ൽ​ഹി മെ​ട്രോ​യു​ടെ തീ​രു​മാ​നം. മ​റ്റു തൂ​ണു​ക​ളി​ൽ സ്പോ​ർ​ട്സ് പ​ര​സ്യ​ങ്ങ​ളും ഇ​ടം​പി​ടി​ക്കും.
ഡ​ൽ​ഹി​യി​ലെ ബ്ലൂ​ലൈ​ൻ സ​ർ​വീ​സി​ന്‍റെ എ​ട്ടു തൂ​ണു​ക​ളി​ൽ നി​ല​വി​ൽ വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡ​നു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. തൂ​ണു​ക​ൾ വ​ലി​യ ക​ണ്ണി​യു​ള്ള വ​ല​കൊ​ണ്ട് പൊ​തി​ഞ്ഞ​ശേ​ഷം ചെ​റു ക​പ്പി​ലു​ള്ള ചെ​ടി​ക​ൾ ഘ​ടി​പ്പിച്ചിരി​ക്കു​ക​യാ​ണ്.

ഡ​ൽ​ഹി മെ​ട്രോ​യു​ടെ തൂ​ണു​ക​ളി​ൽ വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡ​നു​ക​ൾ ഉ​യ​രു​മെ​ങ്കി​ലും ഇ​തി​ന്‍റെ പ​രി​ച​ര​ണ​ച്ചു​മ​ത​ല ന്യൂ​ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.