വിഷപ്പാമ്പുകൾ തമ്മിൽ മരണപ്പോരാട്ടം; ഒടുവിൽ സംഭവിച്ചത് - വീ​ഡി​യോ വൈ​റ​ൽ
Friday, January 19, 2018 3:44 PM IST
വിഷപ്പാമ്പു​ക​ൾ ത​മ്മി​ലു​ള്ള ഉ​ഗ്രപോ​രാ​ട്ട​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഓ​സ്ട്രേ​ലി​യാ​യി​ലെ വി​ക്ടോ​റി​യ സ്വ​ദേ​ശി​യാ​യ ലീ​സ് വി​ല്യം​സിന്‍റെ വീ​ടി​നു മു​ന്നിലാ​യി​രു​ന്നു പാ​ന്പു​ക​ളു​ടെ ഏ​റ്റു​മു​ട്ട​ൽ അ​ര​ങ്ങേ​റി​യ​ത്.

ഓ​സ്ട്രേ​ലി​യയി​ലെ ഉഗ്രവി​ഷപ്പാന്പു​ക​ളാ​യ ഈ​സ്റ്റേ​ണ്‍ ബ്രൗ​ണ്‍​സ്നേ​കും ടൈ​ഗ​ർ സ്നേക്കും ത​മ്മി​ലാ​യി​രു​ന്നു ഈ ​പോ​രാ​ട്ടം. ഏ​ക​ദേ​ശം 125 സെ​ന്‍റി​മീ​റ്റ​ർ നീ​ള​മു​ള്ള ബൗ​ണ്‍ സ്നേ​ക്ക് നൂ​റ് സെ​ന്‍റി​മീ​റ്റ​ർ നീ​ള​മു​ണ്ടാ​യി​രു​ന്ന ടൈ​ഗ​ർ സ്നേക്കി​ന്‍റെ ശ​രീ​ര​ത്തി​ൽ ചു​റ്റിക്കിട​ന്ന് വരിഞ്ഞു മു​റു​ക്കുന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്.

ഉ​ട​ൻ ത​ന്നെ വീ​ട്ടു​ട​മ​സ്ഥ​ൻ അ​റി​യി​ച്ച​ത​നു​സ​രി​ച്ചെ​ത്തി​യ പാ​ന്പു​പി​ടു​ത്ത​ക്കാ​ര​നാ​യ ക്രേ​യ്ഗ് ബെ​ർ​ഗാം എ​ത്തി​യ​പ്പോ​ഴേ​ക്കും ബ്രൗ​ണ്‍ സ്നേ​ക്ക് ടൈ​ഗ​ർ സ്നേക്കിനെ അ​ക​ത്താ​ക്കി​യി​രു​ന്നു.
അ​തീ​വ വി​ഷ​കാ​രി​ക​ളാ​യ ഈ ​പാ​ന്പു​ക​ളു​ടെ ക​ടി​യേ​റ്റാ​ൽ മ​ര​ണം ഉ​റ​പ്പാ​ണെ​ന്നാ​ണ് ക്രേ​യ്ഗ് പ​റ​യു​ന്ന​ത്. തു​ട​ർ​ന്ന് ഈ​സ്റ്റേ​ണ്‍ സ്നേ​ക്കി​നെ ചാ​ക്കി​ലാ​ക്കി​യ ക്രേ​യ്ഗ് കാ​ട്ടി​ൽ കൊ​ണ്ടു​പോ​യി തു​റ​ന്നു വി​ടു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴേ​ക്കും ടൈ​ഗ​ർ സ്നേ​ക്കി​നെ ഈ​സ്റ്റ് ബ്രൗ​ണ്‍ സ്നേ​ക് ഛർ​ദ്ദി​ച്ചി​രു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.