ഇവിടെ സൂര്യപ്രകാശം ആറു മിനിറ്റ് മാത്രം..!
Sunday, January 21, 2018 2:21 PM IST
ഒ​രു മാ​സം... 31 ദി​ന​ങ്ങ​ൾ‌... ആ​കെ ല​ഭി​ച്ച​ത് ആ​റു മി​നി​റ്റ് സൂ​ര്യ​പ്ര​കാ​ശം മാ​ത്രം! കേ​ൾ​ക്കു​ന്പോ​ൾ കൗ​തു​കം തോ​ന്നു​മെ​ങ്കി​ലും സം​ഗ​തി സ​ത്യ​മാ​ണ്. റ​ഷ്യ​യി​ലെ മോ​സ്കോ​യി​ൽ 2017 ഡി​സം​ബ​റി​ൽ സൂ​ര്യ​പ്ര​കാ​ശം ല​ഭി​ച്ച​ത് വെ​റും ആ​റു മി​നി​റ്റ് നേ​ര​ത്തേ​ക്കു മാ​ത്രം. മോ​സ്കോ​യി​ൽ​നി​ന്ന് 3,300 മൈ​ൽ മാ​റി​യു​ള്ള യ​കൂ​ഷി​യ​യി​ലെ താ​പ​നി​ല മൈ​ന​സ് 67 ഡി​ഗ്രി സെ​ൽ​ഷ​സ് വ​രെ താ​ഴ്ന്നുവെന്ന വാർത്തക​ൾ​ക്കു പി​ന്നാ​ലെ​യാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്ന​ത്.



ഇ​തു​വ​രെ കാ​ണാ​ത്ത രീ​തി​യി​ൽ അ​ന്ത​രീ​ക്ഷം മൂ​ടി​ക്കെ​ട്ടി​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഡി​സം​ബ​റി​ൽ ആ​റു മി​നി​റ്റ് മാ​ത്ര​മേ സൂ​ര്യ​പ്ര​കാ​ശം ല​ഭി​ച്ചു​ള്ളൂ​വെ​ന്ന് കാ​ലാ​വ​സ്ഥാ​നി​രീ​ക്ഷ​ണ ഏ​ജ​ൻ​സി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു​മു​ന്പ് 2000 ഡി​സം​ബ​റി​ലാ​ണ് ഏ​റ്റ​വും കു​റ​വ് സൂ​ര്യ​പ്ര​കാ​ശം ല​ഭി​ച്ച​ത്, മൂ​ന്നു മ​ണി​ക്കൂ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.