നിയന്ത്രണംവിട്ടു മറിഞ്ഞ ടോ​റ​സിന്‍റെ അ​ടി​യി​ൽ നി​ന്ന് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട് ബൈ​ക്ക് യാ​ത്രി​ക​ൻ; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ
Sunday, January 21, 2018 3:37 PM IST
നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി റോ​ഡി​ലേ​ക്കു മ​റി​ഞ്ഞു വീ​ണ ടോ​റ​സ് ലോ​റി​യു​ടെ അ​ടി​യി​ൽ നി​ന്നും ബൈ​ക്ക് യാ​ത്രി​ക​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ടു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലെ ഹോ​തോം​ഗ് സി​റ്റി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

തി​ര​ക്കേ​റി​യ റോ​ഡി​ൽ കൂ​ടി വ​ന്ന ടോ​റ​സ് ലോ​റി വ​ള​വ് തി​രി​ക്കാ​നാ​യി വീ​ശു​ന്പോ​ൾ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി മ​റി​യു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ലോ​റി​യു​ടെ സ​മീ​പ​ത്ത് കൂ​ടി ഒ​രാ​ൾ ബൈ​ക്കി​ൽ പോ​കു​ന്നു​മു​ണ്ടാ​യി​രു​ന്നു. അ​പ്പോ​ഴേ​ക്കും ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ക​ല്ലും പു​റ​ത്തേ​ക്കു വീ​ണു. ക​ല്ലി​നു മേ​ൽ ടാ​ർ പോ​ളി​ൻ വി​രി​ച്ചി​ട്ടി​രു​ന്ന​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​ത്തേ​ക്ക് ക​ല്ല് വീണില്ല. മാ​ത്ര​മ​ല്ല ഇ​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്ക് ഉ​ൾ​പ്പ​ടെ അ​ദ്ദേ​ഹം തെ​ന്നി​നീങ്ങുകയും ചെയ്തു. ഇ​താ​ണ് ബൈ​ക്ക് യാ​ത്രി​ക​ന് ര​ക്ഷ​യാ​യ​ത്. അ​ദ്ദേ​ഹ​ത്തി​ന് പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലെ​ന്നാ​ണ് ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.