ബൈ​ക്കി​ലെത്തി ബാ​ഗ് തട്ടിയെടുത്ത യു​വാ​ക്ക​ളെ പ​ഞ്ഞി​ക്കി​ട്ട് യു​വ​തി; വീ​ഡി​യോ വൈ​റ​ൽ
Sunday, January 21, 2018 5:26 PM IST
പട്ടാപ്പകൽ ബൈ​ക്കി​ലെത്തി ബാ​ഗ് തട്ടിയെടുത്ത യു​വാ​ക്ക​ളെ യു​വ​തി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. പാ​ക്കി​സ്ഥാ​നി​ലെ റാ​വൽ​പി​ണ്ടി​യി​ലാ​ണ് സം​ഭ​വം. ര​ണ്ട് യു​വ​തി​ക​ൾ ന​ട​ന്നുവ​രു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ ആ​ദ്യം. പിന്നാലെ ബൈ​ക്കി​ൽ വ​രു​ന്ന ര​ണ്ടു പേ​രി​ലൊ​രാ​ൾ യു​വ​തി​യു​ടെ ബാ​ഗി​ൽ പി​ടി​ച്ചു വ​ലി​ച്ചു. പെ​ട്ടെന്ന് ത​ന്നെ യു​വ​തി​യും ബാ​ഗി​ൽ പി​ടു​ത്ത​മി​ട്ടു. ഇതോടെ ബൈ​ക്കി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ഇ​രുവരും നി​ല​ത്ത് വീ​ഴു​ന്പോ​ൾ പിന്നാലെ ഓ​ടി​യെ​ത്തി​യ യു​വ​തി ഇ​രു​വ​രെ​യും കൈകാര്യം ചെയ്യുകയാ​യി​രു​ന്നു.

സ​മീ​പ​ത്തെ സി​സി​ടി​വി​യി​ലാ​ണ് സം​ഭ​വം പ​തി​ഞ്ഞ​ത്. സ​ൽ​മാ​ൻ എ​ന്ന​യാ​ൾ ട്വി​റ്റ​റി​ൽ പ​ങ്കു​വച്ച വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. യു​വ​തി​യു​ടെ ധൈ​ര്യ​ത്തെ പുകഴ്ത്തി നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിലെത്തുന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.