സ്റ്റേജ് പരിപാടിക്കിടെ കൊമേഡിയന് ക്രൂരമർദനം; ഞെട്ടിക്കുന്ന വീ്ഡിയോ
Wednesday, January 24, 2018 3:31 PM IST
സ്റ്റേ​ജി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്ന​യാ​ളെ കാ​ണി​ക​ളി​ലൊ​രാ​ൾ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യയി​ൽ പ്ര​ച​രി​ക്കു​ന്നു. സൗ​ത്ത് ക​രോ​ലിന​യി​ൽ കൊ​മേ​ഡി​യ​നാ​യ സ്റ്റീ​വ് ബ്രൗ​ണ്‍ അ​വ​ത​രി​പ്പി​ച്ച കോ​മ​ഡി ഹൗ​സ് എ​ന്ന പ​രി​പാ​ടി​ക്കി​ടെ​യാ​ണ് കാ​ണി​ക​ളെ ഒ​ന്ന​ട​ങ്കം അ​ന്പ​ര​പ്പി​ച്ച സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

പ​രി​പാ​ടി​ക്കി​ടെ അ​ക്ര​മാ​സ​ക്ത​നാ​യി സ്റ്റേ​ജി​ലേ​ക്ക് ക​യ​റി​വ​ന്ന യുവാവ് ആ​ദ്യം മൈ​ക്ക് സ്റ്റാ​ൻ​ഡ് ഉ​പ​യോ​ഗി​ച്ച് സ്റ്റീ​വി​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹം ഒ​ഴി​ഞ്ഞു​മാ​റു​ന്പോ​ൾ നി​ല​ത്തു കി​ട​ന്ന് മ​റ്റൊ​രു ത​ടിനി​ർ​മി​ത സ്റ്റാ​ൻ​ഡ് എ​ടു​ത്ത് സ്റ്റീ​വി​നു നേ​രെ എ​റി​ഞ്ഞു. അ​പ്പോ​ൾ മാ​ത്ര​മാ​ണ് ആ​ളു​ക​ൾ വ​ന്ന് ആ​ക്ര​മി​യെ പി​ടി​ച്ച​മാ​റ്റു​ന്ന​ത്. സ്റ്റീ​വി​ന് നി​സാ​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ഇ​യാ​ൾ കൂ​ടെ വ​ന്ന പെ​ണ്‍​കു​ട്ടി​യെ ആ​ക്ര​മി​ച്ച​പ്പോ​ൾ എ​ന്താ​ണെ​ന്ന് താ​ൻ ആ​രാ​ഞ്ഞിരുന്നുവെന്നും ഇതിനു പിന്നാലെയാണ് അ​യാ​ൾ അ​ക്ര​മാ​സ​ക്ത​നാ​യ​തെന്നും സ്റ്റീവ് പറഞ്ഞു. അ​യാ​ളു​ടെ കൂ​ടെ അ​മ്മ​യു​മു​ണ്ടാ​യി​രു​ന്നു. ​അ​വ​ർ ഇ​യാ​ളെ ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. പെ​ട്ട​ന്ന് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും വ​ന്നെ​ങ്കി​ലും അ​യാ​ളെ ത​ട​ഞ്ഞു നി​ർ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് സ്റ്റേ​ജി​ലേ​ക്ക് ചാ​ടി ക​യ​റി​യ​യാ​ൾ അ​ക്ര​മം അ​ഴി​ച്ചു വി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് സ്റ്റീ​വ് പ​റ​യു​ന്നു. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ വേ​ണ്ട​വി​ധം ത​ങ്ങ​ളു​ടെ ജോ​ലി ചെ​യ്തി​രു​ന്നു​വെ​ങ്കി​ൽ ഈ ​പ്ര​ശ്നം ഉ​ണ്ടാ​കി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.