വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ നി​ല​തെ​റ്റി പ​റ​ന്നു​യ​ർ​ന്ന പാ​രാ​ഗ്ലൈ​ഡ​ർ​ക്ക് സം​ഭ​വി​ച്ച​ത്; ഞെട്ടിക്കുന്ന വീ​ഡി​യോ
Wednesday, January 24, 2018 3:45 PM IST
വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ നി​ല​തെ​റ്റി അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് ഉ​യ​ർ​ന്ന പാ​രാ​ഗ്ലൈ​ഡ​ർ അപകടത്തിൽപെടുന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ന്യൂ​സി​ല​ൻ​ഡി​ലെ മൗ​ണ്ട് മോംഗനൂയി​​യി​ലാ​ണ് സം​ഭ​വം.

ഗ്ലൈ​ഡിം​ഗി​നു ത​യാ​റാ​യി ഒ​രാ​ൾ കു​ന്നി​ൻ ചെ​രു​വി​ൽ നി​ൽ​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ ആ​ദ്യം. എ​ന്നാ​ൽ, പെ​ട്ടെ​ന്ന് വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ ത​ല​കീ​ഴാ​യി അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് ഇ​യാ​ൾ പ​റ​ന്നു​യ​ർ​ന്നു. മാ​ത്ര​മ​ല്ല നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ സ​മീ​പ​മു​ണ്ടാ​യി​രു​ന്ന പാ​റ​യു​ടെ മു​ക​ളി​ലേ​ക്ക് അ​ദ്ദേ​ഹം വീ​ഴു​ക​യും ചെ​യ്തു. ഗു​രു​ത​ര​പ​രി​ക്കു​ക​ളി​ല്ലാ​തെ അ​ദ്ദേ​ഹം ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

ഈ ​സ്ഥ​ല​ത്തു​ള്ള പാ​രാ​ഗ്ലൈ​ഡിം​ഗ് വ​ള​രെ​യ​ധി​കം സു​ര​ക്ഷി​മാ​ണെ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള അ​പ​ക​ട​ങ്ങ​ൾ വ​ള​രെ വി​ര​ള​മാ​ണെ​ന്നും ബേ​യ് ഓ​ഫ് പ്ലെ​ന്‍റി ഗ്ലൈ​ഡിം​ഗ് ആ​ൻ​ഡ് പാ​ര് ഗ്ലൈ​ഡിം​ഗ് ക്ല​ബി​ന്‍റെ സെ​ക്ര​ട്ട​റി ഡൊ​മി​നി​ക് ലീ ​സെ​ല്ലി​ൻ അ​റി​യി​ച്ചു.​മാ​ത്ര​മ​ല്ല പ​രി​ശീ​ല​ന​മി​ല്ലാ​തെ ആ​ദ്യ​മാ​യി ഗ്ലൈ​ഡ് ന​ട​ത്തു​ന്ന​വ​ർ​ക്കാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​ശ്നം സം​ഭ​വി​ക്കു​ന്ന​തെ​ന്നും ഇ​വ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.