ഡോളിക്കു പിന്നാലെ ക്ലോണിംഗിലൂടെ രണ്ടു കുട്ടിക്കുരങ്ങുകളും
Friday, January 26, 2018 3:28 PM IST
ശാ​സ്ത്ര​ലോ​ക​ത്തി​ന് പു​തി​യ പ്ര​തീ​ക്ഷ​ക​ൾ ന​ല്കി ക്ലോ​ണിം​ഗി​ലൂ​ടെ ചെ​മ്മ​രി​യാ​ട്ടി​ൻ​കു​ട്ടി പി​റ​ന്ന​ത് 1996ലാ​ണ്. ര​ണ്ടു പ​തി​റ്റാ​ണ്ടി​നി​പ്പു​റം ക്ലോ​ണിം​ഗി​ലൂ​ടെ ര​ണ്ടു മ​ക്കാ​ക്ക് ഇ​ന​ത്തി​ൽ​പ്പെ​ട്ട കു​ര​ങ്ങു​ക​ളും ജ​നി​ച്ചു. ലോ​ക​ത്തി​ലാ​ദ്യ​മാ​യി കു​ര​ങ്ങു​ക​ളി​ൽ ക്ലോ​ണിം​ഗ് ന​ട​ത്തി​യ​തി​ന്‍റെ ഖ്യാ​തി ചൈ​ന​യ്ക്കു ല​ഭി​ച്ചു. ഷോം​ഗ് ഷോം​ഗ് എ​ന്നും ഹു​വാ ഹു​വാ എ​ന്നും പേ​രി​ട്ടി​രി​ക്കു​ന്ന കു​ട്ടി​ക്കു​ര​ങ്ങു​ക​ൾ 2017 ന​വം​ബ​ർ 27നും ​ഡി​സം​ബ​ർ അ​ഞ്ചി​നു​മാ​ണ് ജ​നി​ച്ച​ത്. ഷോം​ഗ്‌​ഹു​വ എ​ന്ന് ചൈ​നീ​സ് ഭാ​ഷ​യി​ൽ ചൈ​ന എ​ന്നാ​ണ് അ​ർ​ഥം. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ന്യൂ​റോ​സ​യ​ൻ​സ് (ഐ​ഒ​എ​ൻ), ചൈ​നീ​സ് അ​ക്കാ​ഡ​മി ഓ​ഫ് സ​യ​ൻ​സ് (സി​എ​എ​സ്) എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ അ​ഞ്ചു വ​ർ​ഷ​ത്തെ ഗ​വേ​ഷ​ണം ഇ​തി​നു പി​ന്നി​ലു​ണ്ട്.



സൊ​മാ​റ്റി​ക് സെ​ൽ ന്യൂ​ക്ലി​യ​ർ ട്രാ​ൻ​സ്ഫ​ർ (എ​സ്‌​സി​എ​ൻ​ടി) എ​ന്ന സ​ങ്കേ​തം ഉ​പ​യോ​ഗി​ച്ചാ​ണ് ക്ലോ​ണിം​ഗ് ന​ട​ത്തി​യ​ത്. മ​നു​ഷ്യ​രോ​ഗ​ങ്ങ​ൾ​ക്ക് ഉ​ചി​ത​മാ​യ ചി​കി​ത്സാ​വി​ധി​ക​ൾ ക​ണ്ടെ​ത്താ​ൻ ഇ​ത്ത​രം പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കു ക​ഴി​യു​മെ​ന്ന് ഗ​വേ​ഷ​ണ​ത്തി​നു നേ​തൃ​ത്വം ന​ല്കി​യ എ​മി​ലി മാ​ർ​ക്ക​സ് പ​റ​ഞ്ഞു.

ക്രാ​ബ് ഈ​റ്റിം​ഗ് മ​ക്കാ​ക്ക് (ശാ​സ്ത്ര​നാ​മം: മ​ക്കാ​ക്ക ഫ​സി​കു​ലാ​രി​സ്) ഇ​ന​ത്തി​ൽ​പ്പെ​ട്ട കു​ര​ങ്ങു​ക​ളെ​യാ​യി​രു​ന്നു ക്ലോം​ണിം​ഗി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. .



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.