വാട്ടർബക്കിനെ മുതല പിടിച്ചു, രക്ഷയ്ക്കെത്തിയത് ഹിപ്പൊ; ചിത്രങ്ങൾ കാണാം
Tuesday, January 30, 2018 5:24 PM IST
മു​ത​ല​യു​ടെ പിടിയിലായ വാ​ട്ട​ർ​ബ​ക്കിന് രക്ഷകനായി ഹി​പ്പൊ​പ്പൊ​ട്ടാ​മ​സ്. ഉ​ഗാ​ണ്ട​യി​ലെ മ​ർ​ച്ചിസ​ണ്‍ ഫാ​ൾ​സ് നാ​ഷ​ണ​ൽ പാ​ർ​ക്കി​ലു​ള്ള വൈ​റ്റ് നൈ​ൽ ന​ദി​യി​ലാ​ണ് ഏ​വ​രെ​യും അ​ന്പ​ര​പ്പി​ച്ച സം​ഭ​വം ന​ട​ന്ന​ത്. വെ​ള്ള​ത്തി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന വാ​ട്ട​ർ​ബ​ക്കി​ന്‍റെ കാ​ലി​ലാ​ണ് മു​ത​ല പിടുത്തമിട്ടത്. മു​ത​ല​യു​ടെ പി​ടി​യി​ൽ നി​ന്നും ര​ക്ഷ​നേ​ടു​വാ​ൻ വാ​ട്ട​ർ​ബ​ക്ക് മ​ര​ണ​വെ​പ്രാ​ളം ന​ട​ത്തു​ന്പോ​ഴാ​ണ് ഹി​പ്പോ ഇ​ത് ക​ണ്ട് അ​ടു​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്നു.



തു​ട​ർ​ന്ന് മു​ത​ല​യു​മാ​യി ഹി​പ്പോ ന​ട​ത്തി​യ ഏ​റെ നേ​ര​ത്തെ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ വാ​ട്ട​ർ​ബ​ക്കി​നെ ര​ക്ഷ​പെ​ടു​ത്തി. സ​ഫാ​രി ഗൈ​ഡാ​യ ബ്രെ​ൻ​ഡെ​ൻ സൈ​മ​ണ്‍​സ​ണ്‍ ആ​ണ് വ​ള​രെ അ​പൂ​ർവ​മാ​യ ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. മാ​ത്ര​മ​ല്ല പി​റ്റേദി​വ​സ​വും ഇ​തേ സ്ഥ​ല​ത്ത് ഈ ​വാ​ട്ട​ർ ബ​ക്കി​നെയും സ​മീ​പത്ത് മു​ത​ലകളെ ക​ണ്ടു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടിച്ചേ​ർ​ത്തു.

ചിത്രങ്ങൾ കാണാം:





Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.