പ​രി​ക്കേ​റ്റ് വ​ഴി​യി​ൽ കി​ട​ന്ന പ​ക്ഷി​യെ ര​ക്ഷി​ച്ച​യാ​ൾ​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം: വീ​ഡി​യോ വൈ​റ​ൽ
Wednesday, February 7, 2018 11:34 AM IST
പ​രി​ക്കേ​റ്റ് വ​ഴി​യി​ൽ കി​ട​ന്ന ക​ട​ൽ​കാ​ക്ക​യെ ശു​ശ്രൂ​ഷി​ക്കു​വാ​ൻ വീ​ട്ടി​ലേ​ക്കു കൊ​ണ്ടു പോ​കു​ന്ന വ​ഴി ഫേ​സ്ബു​ക്ക് ലൈ​വി​ൽ ത​ന്‍റെ അ​നു​ഭ​വം വി​വ​രി​ച്ച​യാ​ളു​ടെ മു​ഖ​ത്ത് ക​ട​ൽ​കാ​ക്ക ചു​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് കൊ​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ന്യൂ​സി​ലാ​ൻ​ഡി​ലെ വാ​കാ​ട്ടൈ​ൻ സ്വ​ദേ​ശി​യാ​യ റോ​ബ​ർ​ട്ട് താ​ഹു​വി​നാ​ണ് താ​ൻ ര​ക്ഷി​ച്ച പ​ക്ഷി​യി​ൽ നി​ന്നും അ​ൽ​പ്പം ദു​ര​നു​ഭ​വം നേ​രി​ടേ​ണ്ടി വ​ന്ന​ത്.

സ​മീ​പ​ത്തു​ള്ള ഒ​രു ക്വാ​റി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് റോ​ബ​ർ​ട്ട്. ജോ​ലി ക​ഴി​ഞ്ഞ് സ്വ​ന്തം വാ​ഹ​ന​ത്തി​ൽ താ​മ​സ​സ്ഥ​ല​ത്തേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ് റോ​ഡി​നു സ​മീ​പം പ​രി​ക്കേ​റ്റ് ക​ട​ൽ​കാ​ക്ക കി​ട​ക്കു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഉ​ട​ൻ ത​ന്നെ വാ​ഹ​നം നി​ർ​ത്തി​യ അ​ദ്ദേ​ഹം ഒ​രു തു​ണി​യി​ൽ പൊ​തി​ഞ്ഞ് ക​ട​ൽ​കാ​ക്ക​യെ എ​ടു​ത്തു. തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​ൽ ക​യ​റി​യ അ​ദ്ദേ​ഹം ത​നി​ക്കു​ണ്ടാ​യ അ​നു​ഭ​വം സു​ഹൃ​ത്തു​ക്ക​ളു​മാ​യി പ​ങ്കു​വെ​യ്ക്കാ​ൻ ഫേ​സ്ബു​ക്കി​ൽ ലൈ​വ് വ​രു​വാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്യ്തു.

എ​ന്നാ​ൽ അ​ദ്ദേ​ഹം ഫോ​ണി​ൽ നോ​ക്കി സം​സാ​രി​ക്കു​ന്പോ​ൾ കൈ​യി​ലി​രു​ന്ന പ​ക്ഷി ചു​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​ത്ത് കൊ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഈ ​വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു.

താ​മ​സ​സ്ഥ​ല​ത്ത് എ​ത്തി​യ അ​ദ്ദേ​ഹം ഭക്ഷണം നൽകിയതിനു ശേഷം രാ​ത്രി​യി​ൽ ക​ട​ൽ​കാ​ക്ക​യു​ടെ ശ​രീ​ര​ത്ത് തു​ണി​യി​ട്ട് മൂ​ടി​യാ​ണ് മ​ട​ങ്ങി​യ​ത്. എ​ന്നാ​ൽ പി​റ്റേ​ദി​വ​സം രാ​വി​ലെ വ​ന്ന് നോ​ക്കി​യ​പ്പോ​ൾ ഈ ​ക​ട​ൽ​കാ​ക്ക ച​ത്തി​രു​ന്നു​വെ​ന്ന് റോ​ബ​ർ​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ് മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട പ​ക്ഷി​യെ താ​ൻ ര​ക്ഷി​ച്ചു​വെ​ങ്കി​ലും അ​തി​നെ ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ക്കി കൊ​ണ്ടു​വ​രാ​ൻ ത​നി​ക്കാ​യി​ല്ല​ല്ലോ എ​ന്ന വി​ഷ​മ​ത്തി​ലാ​ണ് റോ​ബ​ർ​ട്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.