ത​ല​യി​ൽ പ്ലാ​സ്റ്റി​ക് കൂ​ടി​ട്ട് മൂടിയും മുഖത്ത് വെള്ളം കോരിയൊഴിച്ചും പി​ഞ്ചു കു​ഞ്ഞി​നോ​ട് ക്രൂ​ര​ത:​ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Thursday, February 8, 2018 10:46 AM IST
പി​ഞ്ചു കു​ട്ടി​യു​ടെ ത​ല​യി​ലൂ​ടെ പ്ലാ​സ്റ്റി​ക് കൂ​ടി​ട്ട് മൂടിയും മുഖത്തേക്ക് വെള്ളം കോരിയൊഴിച്ചും ക്രൂ​ര​ത കാ​ണി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യെ ഞെ​ട്ടി​പ്പി​ക്കു​ന്നു. ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​ലാ​ണ് സം​ഭ​വം.

പ​തി​മൂ​ന്ന് വ​യ​സു​ള്ള ഒ​രു ആ​ണ്‍​കു​ട്ടി​യും പ​തി​നാ​ല് വ​യ​സു​ള്ള ഒ​രു പെ​ണ്‍​കു​ട്ടി​യും ചേ​ർ​ന്നാ​ണ് ഈ ​പി​ഞ്ചു​കു​ഞ്ഞി​ന്‍റെ ത​ല​യി​ൽ പ്ലാ​സ്റ്റി​ക് കൂ​ട് ഇ​ട്ട​ത്. ശ്വ​സം മു​ട്ടി​യ കു​ട്ടി കൂ​ട് ത​ല​യി​ൽ നി​ന്നും മാ​റ്റു​ന്നു​ണ്ടെ​ങ്കി​ലും ഇ​വ​ർ വീ​ണ്ടും ബ​ല​മാ​യി ഈ ​പി​ഞ്ചു​കു​ട്ടി​യു​ടെ ത​ല​യി​ൽ കൂ​ടി​ട്ട് ക്രൂ​ര​ത തു​ട​രു​ക​യാ​യി​രു​ന്നു. മാ​ത്ര​മ​ല്ല നി​ല​ത്തു കി​ട​ക്കു​ന്ന കു​ട്ടി​യു​ടെ മു​ഖ​ത്തേ​ക്ക് വെ​ള്ളം കോ​രി​യൊ​ഴി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

ഈ ​വീ​ഡി​യോ​യി​ൽ ഞ​ങ്ങ​ൾ കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കു​ക​യ​ല്ല മ​ര്യാ​ദ പ​ഠി​പ്പി​ക്കു​ക​യാ​ണെ​ന്ന് ഇ​രു​വ​രും പ​റ​യു​ന്ന​ത് കേ​ൾ​ക്കാം.സ്വ​യം പ​ക​ർ​ത്തി​യ സം​ഭ​വം പി​ന്നീ​ട് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​യ സ്നാ​പ്പ്ചാ​റ്റി​ലൂ​ടെ ഇ​വ​ർ ത​ന്നെ​യാ​ണ് പ്ര​ച​രി​പ്പി​ച്ച​ത്. സം​ഭ​വം വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​പ​റ്റി അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.