ബെ​ല്ല അ​ന്പെ​യ്യും.. കാ​ലു​ക​ൾ കൊ​ണ്ട്: കിടിലൻ വീഡിയോ
Friday, February 9, 2018 11:27 AM IST
ആ​യോ​ധ​ന​ക​ല​ക​ളി​ൽ അ​ഗ്ര​ഗ​ണ്യ​രാ​കാ​ൻ മെ​യ് വ​ഴ​ക്കം പ​ര​മ​പ്ര​ധാ​ന​മാ​യ ഘ​ട​ക​മാ​ണ്. ഇ​പ്പൊ​ഴി​ത അ​ത്ത​ര​ത്തി​ലു​ള്ള ത​ന്‍റെ ക​ഴി​വു​ക​ൾ​കൊ​ണ്ട് ഏ​വ​രെ​യും അ​ന്പ​ര​പ്പി​ക്കു​ക​യാ​ണ് പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ ഗ്രീ​ൻ​സ്ബ​ർ​ഗ് സ്വ​ദേ​ശി​നി​യാ​യ പ​ത്തു​വ​യ​സു​കാ​രി ബെ​ല്ലാ ഗ​ണ്‍​ഡ്.

ചെ​റി​യ ര​ണ്ട് ത​ടി​യി​ൽ കൈ​കു​ത്തി ത​ല​കു​ത്ത​നെ നി​ൽ​ക്കു​ന്ന ബെ​ല്ല, ഒ​രു കാ​ൽ പ​ത്തി​യി​ൽ വി​ല്ലും മ​റു കാ​ൽ പ​ത്തി​യി​ൽ അ​ന്പും പി​ടി​ച്ച​തി​നു ശേ​ഷം ല​ക്ഷ്യ​ത്തി​ലേ​ക്ക് അ​ന്പ് പാ​യി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ. ഇ​ത്ത​ര​ത്തി​ൽ അ​ന്പെ​യ്ത്തു ന​ട​ത്തി ബെ​ല്ല​യ്ക്ക് ലോ​ക റെ​ക്കോ​ഡ് ക​ര​സ്ഥ​മാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്.

ഈ മെ​യ് വ​ഴ​ക്കം നേ​ടി​യെ​ടു​ക്കു​വാ​ൻ കാ​നോ​ൻ​സ്ബ​ർ​ഗി​ലെ ഡാ​ൻ​സ് എ​ക്സ്റ്റെ​ൻ​ഷ​ൻ​സ് പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്ട്സ് സെ​ന്‍റ​റി​ൽ ദി​വ​സ​വും അ​ഞ്ച് മ​ണി​ക്കൂ​ർ ബെ​ല്ലാ പ​രി​ശീ​ല​നം ന​ട​ത്തു​ന്നു​ണ്ട്. മാ​ത്ര​മ​ല്ല വീ​ട്ടി​ലും ര​ണ്ടു​മ​ണി​ക്കൂ​റോ​ളം ഈ ​കു​ട്ടി പ​രി​ശീ​ല​നം ന​ട​ത്തു​ന്നു​ണ്ട്.

ഇ​ത്ത​ര​ത്തി​ൽ കാ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​ന്പ് എ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ ബെ​ല്ല ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും യൂ​ട്യൂ​ബി​ലും പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.