പാ​വ​യെ എ​ടു​ക്കാ​ൻ ചി​ല്ലു​കൂ​ട്ടി​ൽ ക​യ​റി​യ കു​ട്ടി​ക്ക് സം​ഭ​വി​ച്ച​ത്
Saturday, February 10, 2018 10:40 AM IST
റ​സ്റ്റൊ​റ​ന്‍റി​നു​ള്ളി​ലെ ചില്ലുകൂട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന പാ​വ​യെ​ടു​ക്കാ​ൻ ശ്രമിച്ച നാ​ലു​വ​യ​സു​കാ​ര​ന് പ​റ്റി​യ അ​മ​ളി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യാ​യെ മു​ഴു​ക്കെ ചി​ന്തി​പ്പി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ ഫ്ളോ​റി​ഡ​യി​ലു​ള്ള ഒ​രു റ​സ്റ്റൊ​റ​ന്‍റി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

കു​ടും​ബ​ത്തോ​ടൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ എ​ത്തി​യാ​താ​യി​രു​ന്നു നാ​ലു​വ​യ​സു​കാ​ര​ൻ മാ​സ​ണ്‍. റ​സ്റ്റൊ​റ​ന്‍റി​നു​ള്ളി​ൽ കൂ​ടി ഓ​ടി ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഒ​രു ചി​ല്ലു​കൂ​ടി​ന​ക​ത്ത് ഇ​രി​ക്കു​ന്ന പാവകളിൽ മാ​സ​ണ്‍​ന്‍റെ ശ്ര​ദ്ധ പ​തി​ഞ്ഞ​ത്. തു​ട​ർ​ന്ന് ഇ​തെ​ടു​ക്കാ​നാ​യി ശ്ര​മം. ഇ​തി​നാ​യി ആ ​മെ​ഷി​നു​ള്ളി​ൽ ക​യ​റു​ക​യും ചെ​യ്തു.

എ​ന്നാ​ൽ പാ​വ​യെ കൈ​ക്ക​ലാ​ക്കി​യ മാ​സ​ണ്‍ തി​രി​കെ ഇ​റ​ങ്ങാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​തി​നു സാ​ധി​ക്കാ​തെ വ​രി​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സം​ഭ​വം റ​സ്റ്റൊ​റ​ന്‍റി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ എ​ത്തി​യ ഒ​രു സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്ര​ദ്ധ​യി​ൽ​പെ​ട്ടു. തു​ട​ർ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി മാ​സ​ണെ മെ​ഷി​നു​ള്ളി​ൽ നി​ന്നും പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പു​റ​ത്തെ​ത്തി​യ മാ​സ​ണ്‍ ആ​വ​ശ്യ​മു​ള്ള പാ​വ​ക​ളെ ന​ൽ​കി​യാ​ണ് റ​സ്റ്റൊ​റ​ന്‍റ് അ​ധി​കൃ​ത​ർ മ​ട​ക്കി അ​യ​ച്ച​ത്.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.