ത​ല​നാ​രി​ഴ​യ്ക്ക് വ​ഴി​മാ​റി​യ അ​പ​ക​ടം; വി​മാ​ന​ത്തി​ൽ നി​ന്ന് വീ​ണ ഐ​സ ക​ട്ട​യി​ൽ നി​ന്നും ഒ​രാ​ൾ ര​ക്ഷ​പെ​ട്ട​ത് ക​ഷ്ടി​ച്ച്
Saturday, February 10, 2018 11:07 AM IST
വി​മാ​ന​ത്തി​നു​ള്ളി​ൽ നി​ന്നും ഇ​രു​പ​ത് കി​ലോ ഭാ​ര​മു​ള്ള ഐ​സ് ക​ട്ട വീ​ണ​ത് റോ​ഡി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ആ​ളു​ടെ സ​മീ​പം. വെ​സ്റ്റ് ല​ണ്ട​നി​ലാ​ണ് പേ​ടി​പ്പ​ടു​ത്തു​ന്ന സം​ഭ​വം ന​ട​ന്ന​ത്. റോ​ഡ് വൃ​ത്തി​യാ​ക്കി​ക്കൊ​ണ്ടി​രു​ന്ന ഒ​രു ജീ​വ​ന​ക്കാ​ര​നാ​രു​ന്നു ഇ​വി​ടെ നി​ന്ന​ത്. ഐ​സ് ക​ട്ട വീ​ണ​ത് ശ​രീ​ര​ത്തി​ലാ​യി​രു​ന്നു​വെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തി​ന് ജീ​വ​ൻ പോ​ലും ന​ഷ്ട​മാ​യി​രു​ന്നേ​നെ.

സ​മീ​പ​ത്തെ ഹീ​ത്രോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും പ​റ​ന്നു​യ​ർ​ന്ന വി​മാ​ന​മാ​യി​രു​ന്നു ഇ​ത്. ഇ​ത്ത​ര​ത്തി​ൽ പ​റ​ക്കു​ന്ന​തി​നി​ടെ വി​മാ​ന​ത്തി​നു​ള്ളി​ൽ നി​ന്നും ഐ​സ് ക​ട്ട​ക​ൾ വീ​ണ സം​ഭ​വം ഈ ​വ​ർ​ഷം മാ​ത്രം മു​പ്പ​തു പ്രാ​വ​ശ്യം റി​പ്പോ​ർ​ട്ടു ചെ​യ്തി​ട്ടു​ണ്ടെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.