ശൂ​ന്യാ​കാ​ശ​ത്ത് എ​ത്തി​യ​തു പോ​ലെ പാ​റി​പ​റ​ന്ന് ഒ​രു ഡി​ജെ പാ​ർ​ട്ടി
Sunday, February 11, 2018 3:36 PM IST
ശൂ​ന്യാ​കാ​ശ​ത്ത് എ​ത്തി​യാ​ൽ മ​നു​ഷ്യ​ൻ യാ​തൊ​രു ഭാ​ര​വു​മി​ല്ലാ​തെ പാ​റ​പ്പ​റ​ന്നു ന​ട​ക്കു​മെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ച്ചി​ട്ടു​ള്ള​ത്. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം അ​നു​ഭ​വി​ക്ക​ണ​മെ​ന്ന് ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് അ​ത്ത​ര​ത്തി​ൽ പാ​റ​പ്പ​റ​ന്നു ന​ട​ക്കു​വാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ബെ​ർ​ലി​നി​ലെ വേ​ൾ​ഡ് ക്ല​ബ്ബ് ഡോം. ​

ഡി​ജെ പാ​ർ​ട്ടി​ക്കൊ​പ്പം ശൂ​ന്യാ​കാ​ശ​ത്തെ​പോ​ലെ ഒ​ഴു​കി ന​ട​ക്കു​വാ​നാ​യി ലോ​ക​ത്തി​ന്‍റെ പ​ല​ഭാ​ഗ​ത്തു​നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത​വ​ർ​ക്കാ​യി മാ​ത്ര​മാ​ണ് ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി ബെ​ർ​ലി​നി​ലെ വേ​ൾ​ഡ് ക്ല​ബ്ബ് ഡോം, ​ഇ​വ​ന്‍റ് ക​ന്പ​നി​യാ​യ ബി​ഗ് സി​റ്റി ബീ​റ്റ്സ് യൂ​റോ​പ്യ​ൻ സ്പേ​സ് ഏ​ജ​ൻ​സി​യു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ​ത്.

ബ​ഹീ​രാ​കാ​ശ യാ​ത്രി​ക​രെ പോ​ലെ ഏ​ക​ദേ​ശം തൊ​ണ്ണൂ​റ് മി​നി​ട്ടോ​ള​മാ​ണ് ഡി​ജെ പാ​ർ​ട്ടി​ക്കി​ടെ പ​റ​ന്നു ന​ട​ക്കു​വാ​നു​ള്ള അ​വ​സ​രം അ​വ​ർ ഒ​രു​ക്കി​യ​ത്. 30,000 പേ​രി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത അ​ന്പ​തു പേ​രെ​യും ഡി​ജെ സ്റ്റീ​വ് അ​വോ​കി​യെ​യും ഡ​ബ്ല്യു ആ​ൻ​ഡ് ഡ​ബ്ല്യു​യെ​യും മ​റ്റ് ഇ​രു​പ​ത് പേ​ര​യും കൊ​ണ്ട് ജ​ർ​മ​നി​യി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​മാ​ണ് കൃ​ത്രി​മ ബ​ഹീ​രാ​കാ​ശ​ത്തേ​ക്ക് യാ​ത്ര തു​ട​ങ്ങി​യ​ത്.

അ​മേ​രി​ക്ക, ജ​ർ​മ​നി, ഓ​സ്ട്രേ​ലി​യ, സ്പെ​യി​ൻ മൊ​റോ​ക്കോ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള​വ​രാ​ണ് പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.