ബാഗ് സ്കാൻ ചെയ്തപ്പോൾ കണ്ടത് യുവതിയുടെ രൂപം; റെയിൽവേ സ്റ്റേഷനിൽ സംഭവിച്ചത്...
Wednesday, February 14, 2018 10:55 AM IST
റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കി​ടെ ബാ​ഗ് സ്കാൻ ചെയ്ത സുരക്ഷാ ഉദ്യോഗസ്ഥർ ആദ്യമൊന്നു ഞെട്ടി. അനങ്ങുന്ന സ്ത്രീരൂപം. വിശദമായി നോക്കിയപ്പോഴാണ് സംഗതിയുടെ കിടപ്പ് മനസിലായത്. ആ​രെ​ങ്കി​ലും മോ​ഷ്ടി​ക്കു​മോ എ​ന്ന ഭ​യ​ത്തെ തു​ട​ർ​ന്ന് കൈ​പി​ടി​യി​ലൊ​തു​ക്കി​യ ബാ​ഗു​മാ​യി യു​വ​തി സ്കാ​നിം​ഗ് മെ​ഷി​നു​ള്ളി​ൽ ക​യ​റുകയായിരുന്നു.

ചൈ​ന​യി​ലെ ഗു​വാ​ൻ​ഡോം​ഗ് പ്ര​വ​ശ്യ​യി​ലെ ഡോ​ണ്‍​ഗ​ണി​ലാ​ണ് ഏ​വ​രെ​യും അ​ന്പ​ര​പ്പി​ച്ച സം​ഭ​വം ന​ട​ന്ന​ത്. സ്കാ​നിം​ഗ് മെ​ഷി​നു​ള്ളി​ൽ ക​യ​റി​യ​പ്പോ​ഴു​ള്ള യു​വ​തി​യു​ടെ ഛായാ​ചി​ത്ര​വും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ഗി​നു​ള്ളി​ൽ എ​ന്താ​യി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മ​ല്ല.

ചൈ​ന​യി​ൽ എ​ല്ലാ​വ​ർ​ഷ​വും ഫെ​ബ്രു​വ​രി പ​തി​നാ​റി​ന് ആ​ഘോ​ഷി​ക്കു​ന്ന സ്പ്രിം​ഗ് ഫെ​സ്റ്റി​വ​ല്ലി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​യി ഈ ​മാ​സം ആ​ദ്യം മു​ത​ൽ ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഇ​വി​ടേ​ക്കു വ​രു​ന്ന​ത്. ഇ​തി​നെ തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ എ​ല്ലാ​യി​ട​ത്തും വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.​

സ്കാ​നിം​ഗ് മെ​ഷി​നു​ള്ളി​ൽ യു​വ​തി ക​യ​റി​യ സം​ഭ​വം പു​റ​ത്താ​യ​തി​നെ തു​ട​ർ​ന്ന് മേ​ലി​ൽ ആ​രും ഇ​ത്ത​രം പ്ര​വ​ർ​ത്തി ചെ​യ്യ​രു​തെ​ന്നും സ്കാ​നിം​ഗ് മെ​ഷി​നു​ള്ളി​ൽ നി​ന്നും വ​രു​ന്ന റേ​ഡി​യേ​ഷ​ൻ ആ​രോ​ഗ്യ​ത്തി​ന് ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചേ​ക്കാ​മെ​ന്ന് റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.