മു​ത്ത​ശി​ക്കും കൊ​ച്ചു​മ​ക​ൾ​ക്കു​മാ​യി ഒ​രു പ്ര​ത്യേ​ക ട്രെ​യി​ൻ സ്റ്റോ​പ്പ്
Thursday, February 15, 2018 11:40 AM IST
നി​ശ്ച​യി​ച്ചി​ട്ടി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ല​ല്ലാ​തെ മ​റ്റൊ​രി​ട​ത്തും ട്രെ​യി​ൻ നി​ർ​ത്തു​വാ​ൻ ആ​ർ​ക്കും അ​നു​മ​തി​യി​ല്ല. അ​ത്ത​ര​ക്കാ​ർ​ക്ക് അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​രു​ന്ന​ത് വ​ലി​യ നി​യ​മ ന​ട​പ​ടി​ക​ളാ​ണ്. എ​ന്നാ​ൽ റ​ഷ്യ​യി​ലെ സെ​ന്‍റ്.​പീ​റ്റേ​ഴ്സ്ബ​ർ​ഗി​ൽ നി​ന്നും മ​ർ​മ​ൻ​സ്കി​ലേ​ക്കു​ള്ള ഒ​രു ട്രെ​യി​നി​ന് യാ​ത്ര​യ്ക്കി​ടെ ഒ​രു പ്ര​ത്യേ​ക സ്റ്റോ​പ് ഉ​ണ്ട്. കാ​ര​ണം ഈ ​ട്രെ​യി​നി​ലാ​ണ് പ​തി​നാ​ലു വ​യ​സു​കാ​രി​യാ​യ ഒ​രു കു​ട്ടി​യും അ​മ്മൂ​മ്മ​യും സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന​ത്.

കു​ഗ്രാ​മ​മാ​യ പൊ​യ​കോ​ണ്ട സ്വ​ദേ​ശി​ക​ളാ​യ ഇ​വ​രു​ടെ പ്ര​ദേ​ശ​ത്ത് വ​ള​രെ വി​ര​ള​മാ​യി മാ​ത്ര​മാ​ണ് ട്രെ​യി​ൻ നി​ർ​ത്തു​ന്ന​ത്. സ്ഥി​രം യാ​ത്രി​ക​രാ​യ ഇ​വ​ർ​ക്ക് സ്കൂ​ളി​ലേ​ക്കും തിരികെ വീട്ടിലേക്കുമുള്ള യാത്രക്കായി അനുഭവിക്കേണ്ടി വരുന്നത് വലിയ ബുദ്ധിമുട്ടാണ്.തുടർന്ന് യാ​ത്ര​യി​ലു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ട് അറിയിച്ച് മു​ത്ത​ശി റെ​യി​ൽ​വെ റീ​ജി​യ​ണ​ൽ അ​ഥോ​റി​റ്റി​യു​മാ​യി സം​സാ​രി​ച്ച​തി​നു ഫ​ല​മായി ഇവർക്കായി പുതിയ സ്റ്റോപ്പ് റെയിൽവെ അധികൃതർ അനുവദിക്കുകയായിരുന്നു. പൊ​യ്ക്കൊ​ണ്ട​യി​ൽ പ്ര​ത്യേ​ക സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചതിനെ തുടർന്ന് വളരെ സുഖകരമായി മാറിയിരിക്കുകയാണ് ഇവരുടെയും പ്രദേശവാസികളുടെയും യാത്ര.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.