സൈക്കിൾ ടയർ ഉരുട്ടാൻ പാടുപെട്ട് തല:ചിരിയടക്കാനാവാതെ മകൾ
Thursday, February 15, 2018 1:43 PM IST
കാ​റും ബൈ​ക്കു​മെ​ല്ലാം വ​ള​രെ സിം​പി​ളാ​യി പ​റ​പ്പി​ക്കു​ന്ന ത​ല അ​ജി​ത്ത് ഒ​രു സൈ​ക്കി​ൾ ട​യ​ർ ഉ​രു​ട്ടാ​ൻ ക​ഷ്ട​പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ചി​രി​യ​ല സൃ​ഷ്ടി​ക്കു​ന്നു.​മ​ക​ൾ അ​നു​ഷ്ക്ക​യു​ടെ സ്കൂ​ളി​ൽ ന​ട​ന്ന കാ​യി​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.മ​ക്ക​ൾ​ക്കൊ​പ്പം ര​ക്ഷി​താ​വ് സൈ​ക്കി​ൾ ട​യ​ർ ഉ​രു​ട്ടു​ന്ന​താ​യി​രു​ന്നു മ​ത്സ​രം.

അ​നു​ഷ്ക്ക​യ്ക്കൊ​പ്പം സൈ​ക്കി​ൾ ട​യ​ർ ഉ​രു​ട്ടു​വാ​ൻ ആ​രം​ഭി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം അ​ത്ര നി​സാ​ര​മ​ല്ലെ​ന്ന് ത​ല​യ്ക്ക് മ​ന​സി​ലാ​യ​ത്. സൈ​ക്കി​ൾ ട​യ​ർ ഉ​രു​ട്ടു​വാ​ൻ അ​ച്ഛ​ൻ ബു​ദ്ധി​മു​ട്ടു​ന്ന​ത് ക​ണ്ട മ​ക​ൾ​ക്ക് ചി​രി​യ​ട​ക്കാ​നാ​യി​ല്ല. ത​ല​യു​ടെ സ​മീ​പം നി​ന്ന് പൊ​ട്ടി​ച്ചി​രി​ക്കു​ന്ന മ​ക​ളെ​യും വീ​ഡി​യോ​യി​ൽ കാ​ണാം. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​കു​ക​യാ​ണ്.

മു​ന്പ് മ​ക​ൻ അ​ദ്വി​ക്കി​ന്‍റെ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ലും പ​ങ്കെ​ടു​ക്കാ​ൻ അ​ജി​ത്ത് എ​ത്തി​യി​രു​ന്നു. യാ​തൊ​രു താ​ര​ജാ​ഡ​ക​ളു​മി​ല്ലാ​തെ മ​ക്ക​ൾ​ക്കൊ​പ്പം സ​മ​യം ചി​ല​വ​ഴി​ക്കാ​ൻ എ​ത്തു​ന്ന ത​ല​യെ കൂ​ടു​ത​ൽ ഇ​ഷ്ട​പ്പെ​ടു​ക​യാ​ണ് ആ​രാ​ധ​ക​ർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.