ക​ള്ള​ൻ​മാ​രു​ടെ അ​വ​സ്ഥ ഇ​താ​യാ​ൽ പോ​ലീ​സി​ന്‍റെ പ​ണി എ​ളു​പ്പ​മാ​കും !
Thursday, February 15, 2018 4:21 PM IST
മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ കൂ​ട്ടാ​ളി​യു​ടെ കൈ​യ​ബ​ദ്ധ​ത്തി​ൽ നി​ല​ത്തു​വീ​ണ് മോ​ഷ്ടാ​വ്. ചൈ​ന​യി​ലെ ഷാം​ഗ്ഹാ​യി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന​ത്. മു​ഖം​മൂ​ടി ധ​രി​ച്ച മോ​ഷ്ടാ​ക്ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ചൈ​നീ​സ് സ​മൂ​ഹ​മാ​ധ്യ​മ​മാ​യ വെ​യ്വോ​യി​ലൂ​ടെ പു​റ​ത്തു​വി​ടു​ക​യാ​യി​രു​ന്നു.

മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി എ​ത്തി​യ ര​ണ്ടു​പേ​ർ ഇ​ഷ്ടി​ക ഉ​പ​യോ​ഗി​ച്ച് ചി​ല്ലു​വാ​തി​ൽ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് വീ​ഡി​യോ​യി​ൽ പ​തി​ഞ്ഞി​രി​ക്കു​ന്ന​ത്. ചി​ല്ല് എ​റി​ഞ്ഞു​ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഒ​രു മോ​ഷ്ടാ​വ് എ​റി​ഞ്ഞ ഇ​ഷ്ടി​ക അ​ബ​ദ്ധ​ത്തി​ൽ കൂ​ട്ടാ​ളി​യു​ടെ മു​ഖ​ത്ത് കൊ​ണ്ടു. ഇ​തോ​ടെ കൂ​ട്ടാ​ളി ബോ​ധ​ര​ഹി​ത​നാ​യി നി​ല​ത്തു​വീ​ണു. അ​ബ​ദ്ധം തി​രി​ച്ച​റി​ഞ്ഞ മോ​ഷ്ടാ​വ് മോ​ഷ​ണ​ശ്ര​മം ഉ​പേ​ക്ഷി​ച്ച് കൂ​ട്ടാ​ളി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മം ആ​രം​ഭി​ച്ചു. സി​സി​ടി​വി​യു​ടെ പ​രി​ധി​യി​ൽ​നി​ന്നു ബോ​ധ​ര​ഹി​ത​നാ​യ ആ​ളെ വ​ലി​ച്ചു​മാ​റ്റു​ന്ന​തോ​ടെ​യാ​ണ് ദൃ​ശ്യ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്ന​ത്. ഇ​യാ​ൾ​ക്ക് പി​ന്നീ​ട് എ​ന്തു സം​ഭ​വി​ച്ചു എ​ന്നു വ്യ​ക്ത​മ​ല്ല.

ക​ള്ള​ൻ​മാ​രു​ടെ അ​വ​സ്ഥ ഇ​താ​യാ​ൽ പോ​ലീ​സി​ന്‍റെ പ​ണി എ​ളു​പ്പ​മാ​കും എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ചൈ​നീ​സ് പോ​ലീ​സ് ഈ ​വീ​ഡി​യോ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.