ട്രെ​യി​ൻ വ​രു​ന്ന​തി​നു നി​മി​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ട്രാ​ക്കി​ൽ വീ​ണ കു​ട്ടി​ക്ക് തു​ണ​യാ​യി വി​ദ്യാ​ർ​ഥി
Friday, February 16, 2018 3:20 PM IST
ട്രെ​യി​ൻ വ​രു​ന്ന​തി​നു നി​മി​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ട്രാ​ക്കി​ലേ​ക്കു വീ​ണ ര​ണ്ട​ര​വ​യ​സു​കാ​ര​നെ യാ​ത്ര​ക്കാ​രി​ലൊ​രാ​ൾ ര​ക്ഷ​പെ​ടു​ത്തു​ന്ന​തി​ന്‍റെ പേ​ടി​പ്പ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ഇ​റ്റ​ലി​യി​ലെ മി​ല​നി​ലു​ള്ള റി​പ്പ​ബ്ലി​ക്ക മെ​ട്രോ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

ര​ക്ഷി​താ​വി​നൊ​പ്പം ഇ​രി​ക്കു​ന്ന കു​ട്ടി പെ​ട്ട​ന്ന് എ​ഴു​ന്നേ​റ്റ് ഓ​ടു​ക​യും ട്രാ​ക്കി​ലേ​ക്കു വീ​ഴു​ക​യു​മാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട് ആ​ളു​ക​ൾ ഓ​ടി​കൂ​ടി​യ​പ്പോ​ൾ കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു വി​ദ്യാ​ർ​ഥി ട്രാ​ക്കി​ലേ​ക്കു ചാ​ടി​യി​റ​ങ്ങി കു​ട്ടി​യെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ടം സി​സി​ടി​വി​യി​ൽ കൂ​ടി ഓ​ഫീ​സി​ൽ ഇ​രു​ന്നു​ക​ണ്ട സ്റ്റേ​ഷ​ൻ മാ​നേ​ജ​ർ പെ​ട്ട​ന്ന് ത​ന്നെ ട്രെ​യി​ൻ നി​ർ​ത്തു​വാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ ചെ​യ്യ്തി​രു​ന്നു.അ​പ​ക​ട​മു​ണ്ടാ​യ​പ്പോ​ൾ മ​നോ​ധൈ​ര്യം ന​ഷ്ട​പ്പെ​ടാ​തെ കു​ട്ടി​യെ ര​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക്ക് അ​ഭി​ന​ന്ദ​ന​മ​ർ​പ്പി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.