വനിതകൾ മാത്രം ജീവനക്കാരായുള്ള ഒരു റെയിൽവേ സ്റ്റേഷൻ
Wednesday, February 21, 2018 10:53 AM IST
റെ​യി​ൽ​വേ സൂ​പ്ര​ണ്ടും സ്റ്റേ​ഷ​ൻ​മാ​സ്റ്റ​റും, ടി​ക്ക​റ്റ് കൊ​ടു​ക്കു​ന്ന​യാ​ളും അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ന്ന​യാ​ളു​ക​ളു​മൊ​ക്കെ സ്ത്രീ​ക​ൾ​ത​ന്നെ. ഗാ​ന്ധി​ന​ഗ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ കാ​ര്യ​മാ​ണി​ത്. ഈ ​റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും വ​നി​ത​ക​ളാ​ണ്. രാ​ജ​സ്ഥാ​നി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ സ​ന്പൂ​ർ​ണ വ​നി​താ ജീ​വ​ന​ക്കാ​രു​ള്ള ഒ​രു റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.



ട്രെ​യി​ൻ നി​റു​ത്തു​ന്ന​തി​നും പോ​കു​ന്ന​തി​നു​മു​ള്ള കൊ​ടി​ക​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​നു​ൾ​പ്പെ​ടെ 40 വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഈ ​റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​ത്. വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ത്ര​മു​ള്ള രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ റെ​യി​ൽ​വേ സ്റ്റേ​ഷ​നാ​ണി​ത്. വ​നി​താ റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രെ സ​ഹാ​യി​ക്കാ​നാ​യി അ​ടു​ത്തു​ത​ന്നെ​യു​ള്ള റെ​യി​ൽ​വേ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 11 വ​നി​താ കോ​ണ്‍​സ്റ്റ​ബി​ൾ​മാ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.സ്റ്റേ​ഷ​ന്‍റെ ചു​മ​ത​ല​യു​ള്ള ഗാ​ർ​ഡു​ക​ളും വ​നി​ത​ക​ൾ​ത​ന്നെ​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.