മുഴുവനും മരപ്പണിയാ..! ലോകത്തിലെ ആദ്യ തടിക്കെട്ടിട സമുച്ചയം ജപ്പാനിൽ
Thursday, February 22, 2018 9:02 AM IST
ലോ​ക​ത്തി​ലെ ആ​ദ്യ വെ​ർ​ട്ടി​ക്ക​ൽ ഫോ​റ​സ്റ്റും ഫോ​റ​സ്റ്റ് സി​റ്റി​യും നി​ർ​മി​ച്ച് ചൈ​ന വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചി​ട്ട് അ​ധി​ക​നാ​ൾ ആ​യി​ട്ടി​ല്ല. പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളി​ൽ മ​റ്റു രാ​ജ്യ​ങ്ങ​ളും ഇ​തോ​ടെ ശ്ര​ദ്ധ​യൂ​ന്നി​ത്തു​ട​ങ്ങി. ഇ​തി​ന്‍റെ ഏ​റ്റ​വും പു​തി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് ജ​പ്പാ​ൻ തു​ട​ങ്ങാ​നൊ​രു​ങ്ങു​ന്ന പു​തി​യ പ​ദ്ധ​തി. നൂ​ത​നരീ​തി​യി​ൽ ത​ടി​കൊ​ണ്ട് ലോ​ക​ത്തി​ലെ ആ​ദ്യ കെ​ട്ടി​ട​സ​മു​ച്ച​യം നി​ർ​മി​ക്കാ​നാ​ണ് ജ​പ്പാ​നൊ​രു​ങ്ങു​ന്ന​ത്.

സു​മി​ടോ​മോ ഫോ​റ​സ്ട്രി എ​ന്ന ജാ​പ്പ​നീ​സ് ക​മ്പ​നി​ത​ന്നെ​യാ​ണ് പു​തി​യ സം​രം​ഭ​ത്തി​നു പി​ന്നി​ൽ. 70 നി​ല​ക​ളി​ലാ​യി നി​ർ​മി​ക്കു​ന്ന കെട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​വ​സ്തു​ക്ക​ളി​ൽ 90 ശ​ത​മാ​വും ത​ടി​യാ​ണ്. ഭൂ​ച​ല​നം, കാ​റ്റ് തു​ട​ങ്ങി​യ​വ​യെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ളും ത​ടി​കൊ​ണ്ടു​ള്ള ഈ ​കെ​ട്ടി​ട​ത്തി​നു​ണ്ടാ​കും.

350 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ പ​ണി​യു​ന്ന ഈ ​കെ​ട്ടി​ട​ത്തി​ന് ഡ​ബ്ല്യു350 എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. 1,85,000 ഘന മീ​റ്റ​ർ ത​ടി നി​ർ​മാ​ണ​ത്തി​നു വേ​ണ്ടി​വ​രും എ​ന്നാ​ണു നി​ഗ​മ​നം. പ​ദ്ധ​തി​ച്ചെ​ല​വ് 60,000 കോ​ടി ജാ​പ്പ​നീ​സ് യെ​ൻ അ​ഥ​വാ 560 കോ​ടി ഡോ​ള​ർ (34,700 കോ​ടി രൂ​പ).

വീ​ട്, ഓ​ഫീ​സ്, വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ, ഹോ​ട്ട​ലു​ക​ൾ തു​ട​ങ്ങി​യ​വ​യു​ള്ള കെ​ട്ടി​ട​ത്തി​ൽ ഓ​രോ നി​ല​യി​ൽ​നി​ന്നു നോ​ക്കി​യാ​ലും ചു​റ്റും ഹ​രി​താഭ​യാ​ർ​ന്ന സ​സ്യ​ങ്ങ​ൾ കാ​ണാ​നാ​കും. കെ​ട്ടി​ട​ത്തി​ന്‍റെ നാ​ലു വ​ശ​ത്തും ബാ​ൽ​ക്ക​ണി​ക​ളു​മു​ണ്ട്. കൂ​ടാ​തെ പൂ​ർ​ണ​മാ​യും ത​ടി​കൊ​ണ്ടാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ൾ​വ​ശം നി​ർ​മി​ക്കു​ക​യെ​ന്ന് ക​മ്പ​നി പ​റ​യു​ന്നു.

പ​രി​സ്ഥി​തി സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷ​വും ത​ടി​കൊ​ണ്ടു​ള്ള നി​ർ​മാ​ണ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന​താ​ണ് ഈ ​കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ലൂ​ടെ നി​ർ​മാ​താ​ക്ക​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.