കൂ​റ്റ​ൻ പാ​റ​ക്ക​ല്ല് അടർന്നുവീ​ണ​ത് ഓടിക്കൊണ്ടിരുന്ന കാ​റി​നു മു​ന്നിൽ; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Thursday, February 22, 2018 12:01 PM IST
തി​ര​ക്കേ​റി​യ റോ​ഡി​ലൂടെ വരികയായിരുന്ന കാ​റി​നു മു​ന്നിലേക്ക് കൂ​റ്റ​ൻ പാ​റക്കല്ല് വീഴുന്നതിന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്.​ താ​യ്‌വാ​നി​ലെ ഹുവാലിയൻ മ​ല​നിരകളിലൂടെ നി​ർ​മി​ച്ച വ​ഴി​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. തലനാരിഴയ്ക്കാണ് കാർ യാത്രികർ മരണത്തിൽ നിന്നു രക്ഷപെട്ടത്.

റോ​ഡി​ലൂടെ വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്പോ​ൾ നൂ​റ് അ​ടി ഉ​യ​ര​ത്തി​ൽ നി​ന്നും കൂ​റ്റ​ൻ പാ​റ​ക്ക​ല്ല് കാ​റി​ന്‍റെ മു​ന്നിലേ​ക്ക് തെ​റി​ച്ചു വീ​ഴു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ. വ​ഴി​യി​ലെ പ്ര​കൃ​തിഭം​ഗി കാ​ണു​വാ​നാ​യി വേ​ഗ​ത കു​റ​ച്ചാ​ണ് താൻ വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​തെന്നും ഈ ​സ​മ​യം മു​ന്നി​ൽ കു​റ​ച്ച് ചെ​റി​യ ക​ല്ലു​ക​ൾ വീ​ഴു​ന്ന​ത് ക​ണ്ടി​രു​ന്നതി​നാ​ൽ വ​ള​രെ ശ്ര​ദ്ധി​ച്ചാണ് വാഹനമോടിച്ചിരുന്നതെന്നും ഡ്രൈവർ പറഞ്ഞു.

ഇ​തു​വ​ഴി വ​ന്ന കാ​റു​ക​ളി​ലെ ഡാ​ഷ് കാ​മി​ൽ പ​തി​ഞ്ഞ അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.