പ്ലാ​റ്റ്ഫോ​മി​നും ട്രെ​യി​ൻ ബോ​ഗി​ക്കു​മി​ട​യി​ൽ കു​ടു​ങ്ങി​യ യു​വ​തി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Thursday, February 22, 2018 1:42 PM IST
റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും നി​ര​ങ്ങി നീ​ങ്ങി​യ ട്രെ​യി​നി​ന്‍റെ ബോ​ഗി​ക്കും പ്ലാ​റ്റ്ഫോ​മി​നു​മി​ട​യി​ൽ കു​ടു​ങ്ങി​യ സ്ത്രീ​യെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തി. മും​ബൈ സെ​ൻ​ട്ര​ൽ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ​വ​ച്ച് ട്രെ​യി​നി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് യു​വ​തി​ക്ക് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ട്രെ​യി​നി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബാ​ല​ൻ​സ് ന​ഷ്ട​മാ​യ ഇ​വ​ർ ബോ​ഗി​ക്കും പ്ലാ​റ്റ്ഫോ​മി​നും ഇ​ട​യി​ൽ വീ​ണ് കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ട്രെ​യി​ൻ മുന്നി​ലേ​ക്കു നീ​ങ്ങാ​നും ആ​രം​ഭി​ച്ചി​രു​ന്നു. സം​ഭ​വം ക​ണ്ട് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രും യാ​ത്ര​ക്കാ​രും ഓ​ടിക്കൂടി​യ​പ്പോ​ഴേ​ക്കും ട്രെ​യി​ൻ നി​ർ​ത്തി​യി​രു​ന്നു. ഞൊ​ടി​യി​ട​യി​ൽ ഇ​വ​ർ യു​വ​തി​യെ ര​ക്ഷ​പെ​ടു​ത്തു​ക​യും ചെ​യ്തു. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ലാ​ണ് അപകടത്തിന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.