പാ​മ്പി​ന് ബീ​യ​ർ കു​ടി​ക്കാ​ൻ മോ​ഹം; ത​ല​യി​ട്ട​പ്പോ​ൾ ഊ​രാ​ക്കു​ടു​ക്ക്
Thursday, February 22, 2018 2:28 PM IST
ബീയ​ർ കാ​നി​നു​ള്ളി​ൽ ത​ല കു​ടു​ങ്ങി​യ പാ​മ്പി​നെ ര​ക്ഷ​പെ​ടു​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു.​മെ​ൽ​ബ​ണി​ലാ​ണ് സം​ഭ​വം. കൊ​ടും​വി​ഷ​മു​ള്ള ടൈ​ഗ​ർ സ്നേ​ക് എ​ന്ന​യി​ന​ത്തി​ൽ​പെ​ട്ട പാ​ന്പി​ന്‍റെ ത​ല​യാ​ണ് ബീയ​ർ കു​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ കു​ടു​ങ്ങി​യ​ത്.

ത​ല​കു​ടു​ങ്ങി വേ​ദ​ന​യി​ൽ പു​ള​യു​ന്ന പാ​ന്പി​നെ ക​ണ്ട ആ​ളു​ക​ൾ അ​റി​യി​ച്ച​ത​നു​സ​രി​ച്ചെ​ത്തി​യ പാ​ന്പ് പി​ടു​ത്ത​ക്കാ​ര​നാ​യ സ്റ്റു​വ​ർ​ട്ട് ഗ​ട്ട് കാ​നി​ന്‍റെ മ​റു​വ​ശ​ത്ത് തു​ള​യി​ട്ട് പാ​ന്പി​നെ ര​ക്ഷ​പെ​ടു​ത്തി. ​ഏ​ക​ദേ​ശം ഏ​ഴു​മി​നി​ട്ട് നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ് പ​രി​ക്കു​ക​ളേ​ൽ​പ്പി​ക്കാ​തെ പാ​ന്പി​നെ ര​ക്ഷി​ക്കാ​നാ​യ​ത്.

പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പാ​ന്പ് ക​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ബീയ​ർ കാ​നി​ലു​ള്ള​ത് വെ​ള്ള​മാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചോ അ​ല്ലെ​ങ്കി​ൽ അ​ത് മാ​ളമാ​ണെ​ന്നു ക​രു​തിയോ ആ​കാം പാ​മ്പ് ത​ല​യി​ട്ട​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.