ഓസ്കർ കിട്ടാതെ വിഷമിച്ചവർ സമ്മാനപ്പൊതി കണ്ടു കണ്ണുതള്ളി!
Wednesday, March 7, 2018 10:14 AM IST
ലോ​ക​മെ​ന്പാ​ടു​മു​ള്ള സി​നി​മാ പ്രേ​മി​ക​ൾ ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ഈ ​വ​ർ​ഷ​ത്തെ ഓ​സ്ക​ർ പു​ര​സ്കാ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നാ​മ​നി​ർ​ദേ​ശം ല​ഭി​ച്ചി​ട്ടും ഓ​സ്ക​ർ കി​ട്ടാ​തെ പോ​യ​വ​രു​ടെ സ​ങ്ക​ടം മാ​റ്റാ​ൻ അ​ക്കാ​ഡ​മി ന​ൽ​കി​യ സ​മ്മാ​ന​പ്പൊ​തി​യാ​ണ് ഇ​പ്പോ​ൾ സം​സാ​ര​വി​ഷ​യം.

ഇ​ത്ത​വ​ണ​ത്തെ ഓ​സ്ക​ർ അ​വാ​ർ​ഡി​ന് നാ​മ​നി​ർ​ദേ​ശം ല​ഭി​ച്ച എ​ല്ലാ​വ​ർ​ക്കും 65 ല​ക്ഷം രൂ​പ വീതം മൂ​ല്യ​മു​ള്ള സ​മ്മാ​ന​പ്പൊ​തി​യാ​ണ് അ​ക്കാ​ഡ​മി ന​ൽ​കി​യ​ത്. ടാ​ൻ​സാ​നി​യ, ഹ​വാ​യ്, ഗ്രീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ല​ക്ഷ്വ​റി ഹോ​ട്ട​ലു​ക​ളി​ൽ താ​മ​സി​ച്ച് ഇ​വി​ട​ങ്ങ​ളി​ലെ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നാ​യി ര​ണ്ടു​പേ​ർ​ക്കു​ള്ള പാ​ക്കേ​ജാ​യി​രു​ന്നു ആ​ദ്യ സ​മ്മാ​നം.

സ​മ്മാ​ന​പ്പൊ​തി​ക്കു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ഡ​യ​മ​ണ്ട് നെ​ക് ലേ​സ് ക​ണ്ട് പ​ല​രു​ടെ​യും ക​ണ്ണ് ത​ള്ളി​പ്പോ​യെ​ന്ന് ഹോ​ളി​വു​ഡി​ൽ സം​സാ​ര​മു​ണ്ട്. നി​ര​വ​ധി ക്രീ​മു​ക​ളും മേ​ക്ക​പ്പ് കി​റ്റു​ക​ളും ചോ​ക്ലേ​റ്റും ആ​ഭ​ര​ണ​ങ്ങ​ളും പെ​പ്പ​ർ സ്പ്രേ​യും അ​ങ്ങ​നെ പ​ല​തു​മു​ണ്ടാ​യി​രു​ന്നു ഈ ​സ​മ്മ​ന​പ്പൊ​തി​യി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.