വനിതാ ദിനത്തിൽ ഗുജറാത്തിൽ ജനിച്ച പെൺകുട്ടികൾ "കു​ഞ്ഞുമാ​ലാ​ഖ​മാ​ർ'
Saturday, March 10, 2018 10:14 AM IST
വ​നി​താ​ദി​ന​ത്തി​ൽ ഗു​ജ​റാ​ത്തി​ൽ ജ​നി​ച്ച എ​ല്ലാ പെ​ണ്‍കു​ഞ്ഞു​ങ്ങ​ളെ​യും കു​ഞ്ഞു​മാ​ലാ​ഖ​മാ​ർ എ​ന്നു വി​ളി​ക്കു​മെ​ന്ന് ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂപാ​നി. സ​മൂ​ഹ​ത്തി​ൽ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന വി​വേ​ച​ന​ത്തി​നെ​തി​രേ​യു​ള്ള വ്യ​ത്യ​സ്ത​മാ​യ ഒ​രു പ്ര​വ​ർ​ത്ത​ന​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക വ​നി​താ ദി​ന​ത്തി​ൽ അ​ഹമ്മദാ​ബാ​ദി​ലെ സി​വി​ൽ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ച മു​ഖ്യ​മ​ന്ത്രി അ​ന്നു ജ​നി​ച്ച എ​ല്ലാ പെ​ണ്‍കു​ഞ്ഞു​ങ്ങ​ൾ​ക്കും വെ​ള്ളിനാ​ണ​യ​ങ്ങ​ളും മ​റ്റു സ​മ്മാ​ന​ങ്ങ​ളും ന​ല്​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.