ഹൈ ​ഹീ​ൽ​ഡ് ചെരിപ്പുകൾ ആ​ണു​ങ്ങ​ൾ​ക്കും ചേ​രും
Tuesday, March 13, 2018 11:52 AM IST
ഹൈ ​ഹീ​ൽ​ഡ് ചെ​രു​പ്പു​ക​ൾ സ്ത്രീ​ക​ൾ​ക്കു​ള്ള​താ​ണ് എ​ന്നാ​ണ് പൊ​തു​വേ​യു​ള്ള ധാ​രാ​ണ. എ​ന്നാ​ൽ ഇ​ത്ത​രം ചെ​രു​പ്പു​ക​ൾ സ്ത്രീ​ക​ൾ​ക്ക് മാ​ത്ര​മ​ല്ല പു​രു​ഷ​ൻ​മാ​ർ​ക്കും ഇ​ണ​ങ്ങും എ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ഓ​സ്ട്രേ​ലി​യ​ക്കാ​ര​നാ​യ ആ​ഷ്‌ലി മാ​ക്സ്‌വെ​ൽ. സി​ഡ്നി​യി​ലു​ള്ള ഒ​രു പ്ര​മു​ഖ ബാ​ങ്കി​ന്‍റെ മാ​നേ​ജ​രാ​യ ഇ​ദ്ദേ​ഹം എ​ന്നും ഓ​ഫീ​സി​ൽ പോ​കു​ന്ന​ത് ആ​റി​ഞ്ച് ഉ​യ​ര​മു​ള്ള ചെ​രു​പ്പു ധ​രി​ച്ചാ​ണ്.

ഇ​ത്ത​രം ചെ​രി​പ്പു​ക​ൾ ധ​രി​ക്കു​ന്പോ​ൾ താ​ൻ കൂ​ടു​ത​ൽ ശ​ക്ത​നാ​യി തോ​ന്നു​ന്നു എ​ന്നാ​ണ് ആ​ഷ്‌ലിപ​റ​യു​ന്ന​ത്. മു​ന്പ് ഇ​ത്ത​രം ചെ​രു​പ്പു​ക​ൾ ആ​ഷ്‌ലി ധ​രി​ക്കാ​റു​ണ്ടാ​യി​രു​ന്നി​ല്ല. സ്ത്രീ​ക​ൾ എ​ന്തി​നാ​ണ് ഇ​ത്ര​യും ഉ​യ​ര​മു​ള്ള ചെ​രു​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ആ​ശ്ച​ര്യ​പ്പെ​ട്ടി​ട്ടു​മു​ണ്ട്. ഒ​രി​ക്ക​ൽ ത​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​യോ​ട് ഈ ​സം​ശ​യം ചോ​ദി​ച്ചു. ഉ​യ​ര​മു​ള്ള ചെ​രു​പ്പു​ക​ൾ ത​ന്‍റെ ആ​ത്മ​വി​ശ്വാ​സം കൂ​ട്ടു​ന്നു എ​ന്നാ​യി​രു​ന്നു സ​ഹ​പ്ര​വ​ർ​ത്ത​ക​യു​ടെ മ​ടു​പ​ടി.

ഇ​തൊ​ന്നു പ​രീ​ക്ഷി​ക്കാ​നാ​ണ് ആ​ഷ്‌ലി ആ​ദ്യം ഹൈ ​ഹീ​ൽ​ഡ് ചെ​രി​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച​ത്. സ​ഹ​പ്ര​വ​ർ​ത്ത​ക പ​റ​ഞ്ഞ കാ​ര്യ​ത്തി​ൽ സ​ത്യ​മു​ണ്ടെ​ന്ന് തോ​ന്നി​യ​തോ​ടെ​യാ​ണ് ഹൈ ​ഹീ​ൽ​ഡ് ചെ​രു​പ്പു​ക​ൾ സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ഇ​പ്പോ​ൾ ആ​ഷ്‌ലിക്ക് 9 ജോ​ടി ഹൈ ​ഹീ​ൽ​ഡ് ചെ​രു​പ്പു​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.