ഇ​വി​ടെ പ​ണ​മി​ല്ലെ​ങ്കി​ലും ഭ​ക്ഷ​ണം കി​ട്ടും
Wednesday, March 14, 2018 10:48 AM IST
ഹോ​ട്ട​ലി​ൽ ക​യ​റി ഭ​ക്ഷ​ണം ക​ഴി​ച്ചി​ട്ട് ബി​ല്ല​ട​യ്ക്കാ​ൻ കൈ​യി​ൽ പ​ണ​മി​ല്ലാ​ത്ത​വ​രെ​ക്കൊ​ണ്ട് ഹോ​ട്ട​ൽ ജോ​ലി​ക​ൾ ചെ​യ്യി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ന​മ്മ​ൾ സി​നി​മ​ക​ളി​ലൊ​ക്കെ ക​ണ്ടി​ട്ടു​ണ്ട്. പ​ല​പ്പോ​ഴും പ​ണ​മി​ല്ലാ​ത്ത​തി​നു​ള്ള ഒ​രു ശി​ക്ഷ ആ​യി​ട്ടാ​ണ് ആ​ളു​ക​ൾ ഇ​ത്ത​രം ജോ​ലി​ക​ൾ ചെ​യ്യേ​ണ്ടി വ​രു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ പ​ണ​ത്തി​ന് പ​ക​ര​മാ​യി ഹോ​ട്ട​ലി​ലെ ജോ​ലി​ക​ൾ ചെ​യ്യാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് ജ​പ്പാ​നി​ലെ ടോ​ക്കി​യോ​യി​ലു​ള്ള ഒ​രു ഹോ​ട്ട​ൽ.

കൈ​യി​ൽ പ​ണ​മി​ല്ലെ​ങ്കി​ലും ഈ ​ഹോ​ട്ട​ലി​ൽ ക​യ​റി ആ​ർ​ക്കും ഭ​ക്ഷ​ണം ക​ഴി​ക്കാം. പ​ക​രം 50 മി​നി​റ്റ് ഹോ​ട്ട​ലി​ൽ ജോ​ലി ചെ​യ്യ​ണ​മെ​ന്നു മാ​ത്രം. പ​ണ​മി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ആ​രും വി​ശ​ന്നി​രി​ക്ക​രു​ത് എ​ന്ന ചി​ന്ത​യി​ൽ​നി​ന്നാ​ണ് ഈ ​ഹോ​ട്ട​ലി​ന്‍റെ തു​ട​ക്ക​മെ​ന്ന് ഇ​തി​ന്‍റെ ഉ​ട​മ പ​റ​യു​ന്നു. ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് അ​വ​രു​ടെ അ​വ​കാ​ശ​മാ​യാ​ണ് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്.

പ​ക​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ ഹോ​ട്ട​ലി​ലെ മേ​ശ​ക​ൾ വൃ​ത്തി​യാ​ക്കു​ക​യും ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ എ​ത്തു​ന്ന​വ​രു​ടെ ഓർ​ഡ​ർ എ​ടു​ക്കു​ക​യും വേ​ണം.​രാ​ത്രി​യാ​ണ് ജോ​ലി​യെ​ങ്കി​ൽ പാ​ത്ര​ങ്ങ​ളൊ​ക്കെ ക​ഴു​ക​ണം. 2016 ൽ ആ​ണ് മി​രാ​യ് ഷൊ​ക്കു​ഡോ എ​ന്ന് പേ​രു​ള്ള ഈ ​ഹോ​ട്ട​ൽ തു​ട​ങ്ങി​യ​ത്. ഇ​തു​വ​രെ 500 ൽ ​അ​ധി​കം ആ​ളു​ക​ൾ ഇ​വി​ടെ ഭ​ക്ഷ​ണ​ത്തി​ന് പ​ണം ന​ൽ​കു​ന്ന​തി​ന് പ​ക​രം ജോ​ലി ചെ​യ്യാ​ൻ ത​യാ​റാ​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.