ഇവിടെ മാത്രമല്ല അവിടെയുമുണ്ട് മത്സരക്കമ്പം; ചിത്രങ്ങൾ..
Friday, July 29, 2016 3:02 AM IST
വെടിക്കെട്ടും തീകൊണ്്ടുള്ള കളിയും നമ്മുടെ നാട്ടിൽ മാത്രമല്ല അങ്ങ് ജപ്പാനിലുമുണ്്ട്. റ്റോയോഹഷി നഗരത്തിലാണു അപകടകരമെങ്കിലും കാഴ്ചക്കാർക്കു ഹരമേകുന്ന ദൃശ്യവിസ്മയം അരങ്ങേറുന്നത്. 1500 കാലഘട്ടം മുതൽ ജനങ്ങളെ ആകർഷിക്കുന്ന ആഘോഷം ഇപ്പോൾ ഇന്റർനാഷണലാണ്. ലോകത്തെല്ലായിടത്തു നിന്നും ഇതു കാണാൻ ഇപ്പോൾ സഞ്ചാരികൾ ഒഴുകിയെത്തുന്നുണ്്ട്.

മുളകൊണ്്ടുണ്്ടാക്കിയ കുഴലിൽ വെടിമരുന്നു നിറച്ചു പൊട്ടിക്കുന്ന പരിപാടിയാണ് ഇത്. ഇതിനു തീകൊടുത്തു കഴിയുമ്പോൾ തീപ്പൊരികളും തീനാളങ്ങളും 32 അടി വരെ ഉയരും. അതാണു കാണേണ്്ട കാഴ്ച. എന്നാൽ, തിരി കൊളുത്തിയിട്ടു ഓടുകയല്ല ജപ്പാൻകാരുടെ രീതി. തീ തുപ്പുന്ന ഈ വസ്തു കൈകളിലേന്തി നിന്നു ഹീറോയിസം കാട്ടാനും ആളുകളുണ്്ടാവും ഇവിടെ. ഫയർ പ്രൂഫ് വസ്ത്രങ്ങളും മറ്റും ധരിച്ചിട്ടുണ്്ടാവും എന്നു മാത്രം.

ഇതു വെറുമൊരു എന്റർടെയ്ൻമെന്റ് എന്നതിനപ്പുറം പുരാതനമായ ഒരു ആരാധനാരീതിയും കൂടിയാണ്. ഇതിനു പുറമേ, പഴയകാലത്ത് യുദ്ധങ്ങൾക്കും ഒരു കൊട്ടാരത്തിൽ നിന്നു മറ്റൊന്നിലേക്കു ആശയവിനിമയം സാധ്യമാക്കാനുമായിരുന്നു കൂടിയായിരുന്നു ഈ ടെക്നിക് കണ്്ടുപിടിച്ചത് എന്നാണു കരുതപ്പെടുന്നത്. പങ്കെടുക്കുന്നവർ പ്രദക്ഷിണമായി മുളകൊണ്്ടുള്ള പീരങ്കികൾ എഴുന്നള്ളിക്കുന്ന ചടങ്ങോടെയാണു എല്ലാ വർഷവും പരിപാടികൾ ആരംഭിക്കുന്നത്. ജപ്പാൻ എന്ന രാജ്യത്തിന്റെ ചരിത്രവും പഴമയും വിളിച്ചോതുന്ന ചിത്രങ്ങൾ കാണാം.

<ശാഴ െൃര=/ഢശൃമഹ/കാമഴലെ/ഖമുമിബളശൃലംീൃസെ02.ഷുഴ മഹശഴി=ഹലളേ>
<ശാഴ െൃര=/ഢശൃമഹ/കാമഴലെ/ഖമുമിബളശൃലംീൃസെ03.ഷുഴ മഹശഴി=ഹലളേ>
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.