വീണ്ടും താരപ്പോര് ഒരുങ്ങുന്നു; സെലിബ്രിറ്റി ബാഡ്മിന്റൺ ലീഗ്
Thursday, August 25, 2016 4:58 AM IST
താരപ്പോരിന് അവസരമൊരുക്കി സെലിബ്രിറ്റി ബാഡ്മിന്റൺ ലീഗ് എത്തുന്നു. സിസിഎൽ പോലെതന്നെ മലയാള താരങ്ങളുടെ ടീമും ബാഡ്മിന്റൺ ലീഗിൽ പങ്കെടുക്കുന്നുണ്ട്. കേരള റോയൽസ് എന്ന ടീമിന്റെ അവതരണം കൊച്ചിയിൽ നടന്നു. ജയറാമാണ് ക്യാപ്റ്റൻ. ടീം ഉടമ രഞ്ജിത് കരുണാകരനാണ്. സെപ്റ്റംബർ 17 ചെന്നൈയിലാണ് ലീഗിന്റെ ഉദ്ഘാടനമത്സരം.

നരെയ്നാണ് വൈസ് ക്യാപ്റ്റൻ. സൈജു കുറുപ്പ്, രാജീവ് പിള്ള, ശേഖർ മേനോൻ, ശ്രീകാന്ത് ഭാസി, ജേക്കബ് ഗ്രിഗറി, റോണി ഡേവിഡ്, മംമ്ത മോഹൻദാസ്, രഞ്ജിനി ഹരിദാസ്, പാർവതി നമ്പ്യാർ എന്നിവരാണ് കേരള ടീമംഗങ്ങൾ. മൂന്നു പുരുഷ ഡബിൾസ് ടീമുകളും രണ്ടു വനിതാ ഡബിൾസ് ടീമുകളും ഒരു മിക്സഡ് ഡബിൾസ് ടീമുമാണ് മത്സരത്തിനിറങ്ങേണ്ടത്. കേരള ടീമിന്റെ ഹോംമാച്ച് സെപ്റ്റംബർ 24ന് കൊച്ചിയിലാണ്. ഫൈനൽ നവംബർ 12ന് മലേഷ്യയിൽ നടക്കും.

ദക്ഷിണേന്ത്യൻ സിനിമയിൽ നിന്നു നാലു ടീമുകളാണ് ഏറ്റുമുട്ടുന്നത്. ആര്യ നായകനായ ചെന്നൈ റോക്കേഴ്സ്, സുധീർ ബാബു നായകനായ ടോളിവുഡ് തണ്ടേഴ്സ്, ദിഗാന്ത് നായകനായ കർണാടക ആൽപ്സ് എന്നിവയാണ് മറ്റു ടീമുകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.