ഇതു കലക്കും; മുത്തശിഗദയുടെ പുതിയ പോസ്റ്റർ എത്തി
Sunday, August 28, 2016 3:03 AM IST
ഓംശാന്തി ഓശാനയ്ക്കു ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഒരു മുത്തൾി ഗദയുടെ പുതിയ പോസ്റ്റർ എത്തി. ജൂഡ് തന്നെയാണ് ഫേസ്ബുക്ക് പേജിൽ പോസ്റ്റർ റിലീസ് ചെയ്തത്. സുരാജ് വെഞ്ഞാറമൂട്, ലെന, ഭാഗ്യലക്ഷ്മി, അപർണ ബാലമുരളി എന്നിവരാണ് പോസ്റ്ററിൽ.

ഒരു വൃദ്ധസദനത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ. രണ്ടു പുതുമുഖങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. റൗഡി ലീലാമ്മ എന്ന കഥാപാത്രമാണ് ചിത്രത്തിലെ കേന്ദ്രബിന്ദു.

ജൂഡ് തന്നെയാണ് ചിത്രത്തിന് കഥയെഴുതിയത്. എവിഎ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ.വി. അനൂപും മുകേഷ് ആർ. മേഹ്ത്തയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് ഷാൻ റഹ്മാൻ സംഗീതമൊരുക്കുന്നു. വിനീത് ശ്രീനിവാസൻ, അജു വർഗീസ്, ലാൽ ജോസ്, രൺജി പണിക്കർ തുടങ്ങി ഓം ശാന്തി ഓശാനയിലെ മിക്ക താരങ്ങളും മുത്തൾിഗദയിലുമെത്തും. സെപ്റ്റംബർ 15ന് ചിത്രം തീയറ്ററുകളിലെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.