രഞ്ജിത്തിന്റെ ‘വമ്പൻ’ വരുന്നു; മമ്മൂട്ടി നായകൻ
Sunday, September 4, 2016 12:32 AM IST
മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്തിന്റെ സംവിധാനത്തി ൽ വമ്പൻ പടം വരുന്നു. അതെ, വമ്പ ൻ എന്നാണു സിനിമയുടെ പേര്. കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിനു ശേഷം രഞ്ജിത്തും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ഒരു മാസ് മസാല എന്റ ർടെയ്ൻമെന്റായിരിക്കും സിനിമ എന്നാണു സൂചന. മമ്മൂട്ടി പൂർണമായും വ്യത്യസ്തമായ ഗെറ്റപ്പിലായിരിക്കും ചിത്രത്തിലെത്തുക. കോഴിക്കോട്ടും പരിസരത്തുമായിരിക്കും ചിത്രീകരണം.

കടൽ കടന്നൊരു മാത്തുക്കുട്ടിക്കു ശേഷം മമ്മൂട്ടിയും രഞ്ജിത്തും വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് എന്ന ചിത്രത്തിനുവേണ്ടി ഒന്നിച്ചിരുന്നു. രഞ്ജിത്താണു മുന്നറിയിപ്പ് നിർമിച്ചത്. കയ്യൊപ്പ്, പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റ്, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകം എന്നീ ചിത്രങ്ങൾ മമ്മൂട്ടി –രഞ്ജിത്ത് കൂട്ടുകെട്ടിൽ പിറന്നതാണ്. വീണ്ടും ഈ കൂട്ടുകെട്ട് ഒരു ചിത്രത്തിനു വേണ്ടി ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയും വമ്പനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.