സലാം ബുഖാരിയുടെ കന്നിച്ചിത്രത്തിൽ ദുൽഖർ സൽമാൻ
Sunday, September 4, 2016 3:49 AM IST
അൻവർ റഷീദിന്റെ സഹസംവിധായകനായി പ്രവർത്തിച്ച സലാം ബുഖാരി ദുൽഖറിനെ നായകനാക്കി സിനിമ ഒരുക്കുന്നു. സലാം ബുഖാരി ആദ്യമായി സ്വതന്ത്രസംവിധായകനാകുന്ന ചിത്രം കൂടിയാണിത്. ഈ മാസം അവസാനം ചിത്രത്തെ ക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണു സൂചന.

ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനു ഗോപീസുന്ദർ സംഗീത സംവിധാനം നിർവഹിക്കും. ആന്റോ ജോസഫാണു ചിത്രം നിർമിക്കുന്നത്. ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു സംവിധായകൻ ഇക്കാര്യം വ്യക്‌തമാക്കിയത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണിപ്പോൾ യുവതാരം ദുൽഖർ സൽമാൻ. ഇത് ആദ്യമായാണ് ദുൽഖർ ഒരു കുടുംബ ചിത്രത്തിൽ അഭിനയിക്കുന്നത്.

ദുൽഖർ സൽമാൻ അഭിനയിച്ച ചിത്രങ്ങളിൽ ഒന്നൊഴികെ മറ്റെല്ലാം വൻ വിജയം സമ്മാനിച്ചവയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.