എവറസ്റ്റിന്റെ ഇരട്ടകളെ മൗണ്ട് കുക്ക് വിളിക്കുന്നു
Wednesday, September 7, 2016 9:04 PM IST
ആദ്യമായി എവറസ്റ്റ് കീഴടക്കിയ ഇരട്ട സഹോദരിമാരെന്ന ഖ്യാതി ഉത്തരാഖണ്ഡിലെ നുംഗ്ഷി മാലിക്കിനും താഷി മാലിക്കിനുമാണ്. ഇവരുടെ അടുത്ത ലക്ഷ്യം ന്യൂസിലൻഡിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് കുക്ക് കീഴടക്കുക എന്നതാണ്. ഇതിനായുള്ള ഒരുക്കങ്ങൾ ഇവർ തുടങ്ങി. ഡിസംബറിലായിരിക്കും മൗണ്ട് കുക്ക് കൊടുമുടി കയറുക.

2013ൽ തങ്ങളുടെ 21–ാം വയസിലാണ് എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഇരട്ട സഹോദരങ്ങളെന്ന റിക്കാർഡ് നേട്ടത്തിലേക്ക് ഇവർ ചെന്നു കയറിയത്്. കഴിഞ്ഞ വർഷം നുംഗ്ഷി–താഷി ഫൗണ്ടേഷന് ഇരുവരും രൂപം നൽകിയിരുന്നു. ഇന്ത്യൻ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ശാക്‌തീകരണത്തിനു പണം കണ്ടെത്താനാണ് ഇവർ പർവതാരോഹണം പോലുള്ള മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എവറസ്റ്റ് ട്വിൻസ് എന്ന അപരനാമത്തിലാണ് നുംഗ്ഷിയും താഷിയും അറിയപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.