ആ പെൺകുട്ടി വളർന്നു, പോലീസായി; തന്നെ പീഡിപ്പിച്ചവനെ ജയിലിലടച്ചു
Thursday, September 8, 2016 10:35 PM IST
ചെറുപ്പത്തിൽ ലൈംഗികമായി പീഡിപ്പിച്ചയാളെ പോലീസിൽ ജോലി നേടിയ ശേഷം യുവതി ജയിലാക്കി. യുഎസിലെ ലൂസിയാനയിലാണ് സംഭവം. തന്റെ ബന്ധു കൂടിയായ എർലിസ് ചൈസൺ എന്നയാളെയാണ് ടെക്സസ് പോലീസിൽ ഉദ്യോഗസ്‌ഥയായ യുവതി ജയിലിലടച്ചത്. ഇപ്പോൾ 27 വയസുള്ള യുവതിയെ ചെറുപ്പത്തിൽ എർലിസ് പതിവായി ലൈംഗികമായി പീഡിപ്പിച്ചിരുന്നു.

എട്ടാം വയസ് മുതലാണ് പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചത്. നാലുവർഷത്തേക്കു പീഡനം തുടർന്നു. 2014ൽ പോലീസായി ജോലിക്കു കയറിയ യുവതി ചൈസണുമായി 15 വർഷത്തിനുശേഷം കൂടിക്കാഴ്ച നടത്തി. ടെക്സസിലെ പാർക്കിലായിരുന്നു കൂടിക്കാഴ്ച. താൻ ചെറുപ്പത്തിൽ അനുഭവിച്ച ലൈംഗിക പീഡനങ്ങളെക്കുറിച്ച് ചൈസണുമായി സംസാരിച്ചു. ഈ ദൃശ്യങ്ങളെല്ലാം ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ഒളികാമറയിൽ പിടിച്ചെടുക്കുകയും ചെയ്തു. വീഡിയോയിൽ താൻ ചെയ്ത കാര്യങ്ങളെല്ലാം ചൈസൺ തുറന്ന് സമ്മതിക്കുന്നുണ്്ട്.

ഈ ദൃശ്യങ്ങൾ തെളിവാക്കിയാണ് ചൈസണെ യുവതി കുടുക്കിയത്. കേസ് പരിഗണിച്ച കോടതി ഇയാൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.