സീക്രട്ട് സൂപ്പർസ്റ്റാറിൽ സസ്പെൻസ് ലുക്കിൽ ആമിർഖാൻ
Sunday, September 11, 2016 12:16 AM IST
കഥാപാത്രങ്ങളുടെയും സിനിമയുടെയും തെരഞ്ഞെടുപ്പിൽ മാത്രമല്ല രൂപത്തിലും ഭാവത്തിലുമെല്ലാം പരീക്ഷണത്തിനു മുതിരുന്ന ആമിറിനെ ഇനി കാണാനാവുക അൽപ്പം വേറിട്ട ലുക്കിൽ.ആമിർ ഖാന്റെ മാനേജരായിരുന്ന അദ്വൈത് ചന്ദൻ കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന സീക്രട്ട് സൂപ്പർസ്റ്റാറിലാണ് ആമിർഖാൻ വേറിട്ട ലുക്കിലെത്തുന്നതെന്നാണ് സൂചന.

ചിത്രത്തിലേതെന്നു കരുതുന്ന ബൽബോ സ്റ്റൈൽ താടിയുമായുള്ള ആമിറിന്റെ ചിത്രമാണു സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വലിയ ഗായികയാകാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയുടെ കഥയാണു സീക്രട്ട് സൂപ്പർസ്റ്റാർ. ഈ പെൺകുട്ടിക്കു പ്രചോദനമേകുന്ന ഗായകന്റെ റോളിലാണു ആമിറെത്തുന്നത്. ചിത്രത്തിൽ അതിഥിതാരമാണ് ആമിർ.

അമിതാഭ് ബച്ചനൊപ്പം ആമിർ ആദ്യമായി ഒന്നിക്കുന്ന തഗ്സ് ഓഫ് ഹിന്ദുസ്‌ഥാൻ ആണ് അടുത്ത ചിത്രം. അടുത്ത ദീപാവലി റിലീസാണ് ഈ ചിത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.